Entertainment

'നല്ല ഒരു അച്ഛന്റെ മകളാണ്.. കഷ്ടം' ; ജയറാമിന്റെ മകൾ മാളവികക്കെതിരെ സദാചാരവാദികളുടെ ആക്രമണം

അമ്മ പാർവതിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രത്തിനാണ് സദാചാരവാദികളുടെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

നടൻ ജയറാമിന്റെ മകൾ മാളവികക്കെതിരെ സദാചാരവാദികളുടെ രൂക്ഷമായ ആക്രമണം. അമ്മ പാർവതിക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രത്തിനാണ് സദാചാരവാദികൾ കമൻ്റുകളുമായി രംഗത്തെത്തിയത്. മാളവികയുടെ വേഷമാണ് സദാചാരവാദികളുടെ വിമർശനത്തിന്  ആധാരം.

സാരി ഉടുത്തുകൊണ്ടാണ് പാർവതി ചിത്രത്തിലുള്ളത്. മാളവികയാകട്ടെ, മുട്ടിനു മുകളിൽ ഇറക്കമുള്ള സ്കർട്ടും അതിനു മേലെ ഒരു ഓവർ കോട്ടും ധരിച്ചിരിക്കുന്നു. ചിത്രത്തിൽ മാളവികയുടെ തുട കാണാം എന്നതാണ് കമൻ്റ് ചെയ്യുന്നവർ ഉന്നയിക്കുന്ന വിമർശനം. നല്ല ഒരു അച്ഛന്റെ മകളാണ്.. കഷ്ടം, അമ്മയെ കണ്ട് പഠിക്കൂ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതിനിടെ സദാചാരവാദികൾക്ക് മറുപടിയുമായി ചിലർ രം​ഗത്തെത്തിയിട്ടുണ്ട്.  വസ്ത്രസ്വാതന്ത്ര്യം ഓരോരുത്തരുടെ അവകാശമാണെന്നാണ് ഇവരുടെ വാദം. ആ കുട്ടി ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ഇവിടുത്തെ സദാചാര വാദികൾക്ക് എന്തിന്റെ ചൊറിച്ചിലാണെന്ന് ഒരാൾ ചോദിക്കുന്നു.

ഏകദേശം ഒരു വർഷം പഴക്കമുള്ള ചിത്രം കഴിഞ്ഞ സെപ്തംബർ 29നാണ് മാളവിക തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്ലോഡ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ സദാചാര ആക്രമണം ഉണ്ടാവാതിരുന്ന ഈ ചിത്രം ഫെയ്സ്ബുക്കിലെ ഏതോ ഒരു പേജിൽ വന്നപ്പോഴാണ് സദാചാര ആക്രമണം ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT