Entertainment

'നവ്യാ നായര്‍ ഫസ്‌റ്റോ അതോ സെക്കന്‍ഡ് വല്ലോരും വന്നോ?': കുമ്പളങ്ങിക്കാരന്‍ ചേട്ടന്റെ ചോദ്യം; രസികന്‍ സെല്‍ഫിയുമായി താരം

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നായര്‍ രണ്ടാം വരവിന് ഒരുങ്ങുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. എന്തായാലും സിനിമയിലേക്കുള്ള മടക്കം എല്ലാ രീതിയിലും ആസ്വദിക്കുകയാണ് താരം. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങളും ചിത്രങ്ങളും നവ്യ പങ്കുവെക്കാറുണ്ട്. 

കഴിഞ്ഞ ദിവസം കുമ്പളങ്ങിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. അതിനിടെ കണ്ടുമുട്ടിയ ഒരു ചേട്ടനൊപ്പമുള്ള സംഭാഷണവും സെല്‍ഫിയും പങ്കുവെച്ചിരിക്കുകയാണ് താരം. രസകരമായ സംഭാഷണം ആരാധകരുടെ മനസു കീഴടക്കുകയാണ്. പേര് ചോദിച്ചെത്തിയ ചേട്ടനോട് നവ്യയെന്നു പറഞ്ഞപ്പോള്‍ നവ്യാ നായര്‍ ഫസ്റ്റോ അതോ സെക്കന്‍ഡ് വല്ലോരും വന്നോ എന്നായിരുന്നു പുള്ളിയുടെ ചോദ്യം. പഴയ ആളുതന്നെയാണ് എന്നായിരുന്നു നവ്യയുടെ മറുപടി. ചേട്ടനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. 

വല്യയുടെ കുറിപ്പ് ഇങ്ങനെ; ചേട്ടന്‍ :മോളേ പേരെന്താ .. 

ഞാന്‍: നവ്യാ നായര്‍

ചേട്ടന്‍: നവ്യാ നായര്‍ ഫസ്‌റ്റോ അതോ സെക്കന്‍ട് വല്ലോരും വന്നോ .. 

ഞാന്‍: ഇല്ല ചേട്ടാ ഞാന്‍ പഴയ അതേ ആളൂ തന്നയാ .. (മര്യാദയ്ക് കണ്ണട മാറ്റി)  ചേട്ടനും എനിയ്ക്കും ആനന്ദം .. ഞാന്‍ സെല്‍ഫിയെടുത്തു...

എന്തായാലും ആരാധകര്‍ ആഘോഷമാക്കുകയാണ് ചിത്രം. കണ്ണാടിയില്ലായിരുന്നേല്‍ ചേട്ടന് കണ്‍ഫ്യൂഷന്‍  വരില്ലായിരുന്നു എന്നാണ് ചിലരുടെ കമന്റ്. താരത്തിന്റെ സിംപ്ലിസിറ്റിയെ പുകഴ്ത്തിയും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Weekly horoscope (August 02- August 02, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 03|ഒരു സന്തോഷ വാർത്ത കേൾക്കാം, പ്രവർത്തന രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും

പുതിയ പള്‍സര്‍ 125 ലോഞ്ച് ഓഗസ്റ്റ് 12ന്; ഏകദേശം 85,000 രൂപ വില, ഫീച്ചറുകള്‍

ഇടുക്കിയില്‍ കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു