Entertainment

നിക്കിന്റെ സഹോദരന്റെ വിവാഹം സാരി ഉടുത്തും ഫോട്ടോ എടുത്തും ആഘോഷമാക്കി; ഒടുവില്‍ കണ്ണുനിറഞ്ഞ് പ്രിയങ്ക, ചിത്രങ്ങള്‍

ഇളം പിങ്ക നിറത്തിലുള്ള സാരി ധരിച്ച് ദേശി ലുക്കിലാണ് പ്രിയങ്ക വിവാഹത്തിൽ തിളങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

നിക് ജൊനാസിന്റെ സഹോദരന്‍ ജോ ജൊനാസിന്റെയും ​ഗെയിം ഓഫ് ത്രോൺസ് താരം സോഫി ടർണറുടെയും വിവാഹമായിരുന്നു ഇന്നലെ. ഫ്രാന്‍സിലെ സരിയന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചടങ്ങിൽ ഉടനീളം ഏറെ സജീവമായിരുന്ന നടി പ്രിയങ്ക ചോപ്രയായിരുന്നു ഇന്നലത്തെ ശ്രദ്ധാകേന്ദ്രം. 

എല്ലാവരില്‍ നിന്നും വ്യത്യസ്തയായി ഇന്ത്യന്‍ വേഷമായ സാരിയായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. ഇളം പിങ്ക നിറത്തിലുള്ള സാരി ധരിച്ച് ദേശി ലുക്കിലാണ് പ്രിയങ്ക വിവാഹത്തിൽ തിളങ്ങിയത്. കറുത്ത സ്യൂട്ടും കോട്ടുമായിരുന്നു നിക്കിന്റെ വേഷം. വധൂവരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചിരിച്ചു നില്‍ക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചടങ്ങിനിടെ ചിത്രങ്ങൾ പകർത്തി ഏറെ സന്തോഷവതിയായാണ് പ്രിയങ്കയെ കണ്ടത്. 

എന്നാല്‍ പിന്നീട് പുറത്തുവന്ന ചില ചിത്രങ്ങളില്‍ ചടങ്ങിനിടെ വികാരഭരിതയായ താരത്തെയാണ് കാണാന്‍കഴിഞ്ഞത്. കണ്ണൂനീര്‍ തുടയ്ക്കുന്ന പ്രിയങ്കയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സോഫിയും പ്രിയങ്കയും തമ്മിലുള്ള അടുപ്പം അറിയാവുന്നവര്‍ പ്രിയ സുഹൃത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നുള്ള താരത്തിന്റെ ആനന്ദകണ്ണീരാണ് ഇതെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഫ്രാന്‍സില്‍ കടുത്ത ചൂടാണെന്നും വിയര്‍ത്തപ്പോള്‍ അത് തുടച്ചുമാറ്റിയതാണെന്നും ചിലര്‍ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

SCROLL FOR NEXT