Entertainment

'നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട; ഒരു മഴ കൊണ്ടതുകൊണ്ട് നമ്മള്‍ക്ക് ഒന്നും വരാന്‍ പോവുന്നില്ല'; ടൊവിനോ പ്രസംഗം വൈറല്‍

വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി 

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയതാരങ്ങളെ ഒന്നു കാണാനായി ആരാധകര്‍ മണിക്കൂറുകളോളം കാത്തിരിക്കും. മഴയും വെയിലുമൊന്നും അതിന് പ്രശ്‌നവുമല്ല. തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തിരുന്ന ആരാധകോട് ടൊവിനോ പറഞ്ഞ സ്‌നേഹവാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരു വെഡ്ഡിംഗ് സെന്റന്റിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ വാക്കുകള്‍.

'മഴ വന്നപ്പോള്‍ എല്ലാവരും പോയികാണും എന്നാണോര്‍ത്തത്. പക്ഷേ ഈ സ്‌നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട?ഒരു മഴ കൊണ്ടതുകൊണ്ട് നമ്മള്‍ക്ക് ഒന്നും വരാന്‍ പോവുന്നില്ല, അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി,' ആരാധകരുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങികൊണ്ട് ടൊവിനോ പറഞ്ഞു.

അപ്രതീക്ഷിതമായ മഴയില്‍ വേദിയും കാത്തിരുന്നവരുമെല്ലാം നനയുകയായിരുന്നു. ഓപ്പണ്‍ സ്‌റ്റേജില്‍ നിന്ന് ആരാധകരെ അതിസംബോധന ചെയ്ത താരം, സഹായികള്‍ കുട നീട്ടിയപ്പോള്‍ വേണ്ടെന്നു ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം. എന്ന്, എവിടെ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങ് ആണെന്ന് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും ടൊവിനോ ആരാധകര്‍ താരത്തിന്റെ പ്രസംഗം ഏറ്റെടുത്തു കഴിഞ്ഞു. നിരവധിയേറെ പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT