Entertainment

നിത്യ മേനോന്‍ സ്വവര്‍ഗാനുരാഗിയാകുന്നു ; ചിത്രത്തില്‍ ലിപ് ലോക്ക് രംഗങ്ങളും

തെലുങ്കു ചിത്രത്തിലാണ് നിത്യ ലെസ്ബിയന്‍ ആകുന്നത്. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുമെന്ന് ആശങ്ക

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് പ്രേക്ഷകപ്രീതി നേടിയ താരമാണ് നിത്യാ മേനോന്‍. തികച്ചും വ്യത്യസ്തമായ വേഷവുമായാണ് ഇക്കുറി നിത്യ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുന്നത്. സ്വവര്‍ഗാനുരാഗിയായാണ് നിത്യ അടുത്ത ചിത്രത്തില്‍ വേഷമിടുന്നത്. അടുത്തുതന്നെ ചിത്രീകരണം തുടങ്ങുന്ന തെലുങ്കു ചിത്രത്തിലാണ് നിത്യ ലെസ്ബിയന്‍ ആകുന്നത്. 

ചിത്രത്തില്‍ നിത്യയുടെ ലിപ് ലോക്ക് ചുംബന രംഗങ്ങളുമുണ്ടാകും. രണ്ട് നടിമാര്‍ തമ്മിലുള്ള ലിപ് ലോക്ക് ചുംബനരംഗമുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാകും, നടി നിത്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്കിലെ ഒരു പ്രമുഖ നടിയാകും ചിത്രത്തില്‍ നിത്യയ്‌ക്കൊപ്പം അഭിനയിക്കുക എന്നാണ് സൂചന. 

ഇന്ത്യയില്‍ സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ രതിയും സുപ്രീംകോടതി നിരോധിച്ചിട്ടുള്ളതാണ്. അതിനാല്‍ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ സദാചാര വാദികളും ചിത്രത്തിനെതിരെ രംഗത്തുവന്നേക്കാമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT