Entertainment

നിത്യാ മേനോന്‍ അഭിഷേക് ബച്ചനൊപ്പം; സൈക്കോളജിക്കല്‍ ത്രില്ലര്‍

ഹിറ്റ് വെബ് സീരീസ് ബ്രീത്തിന്റെ രണ്ടാം പതിപ്പിനു വേണ്ടിയാണ്  ഇവര്‍ ഒന്നിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളത്തിന്റെ പ്രിയനടി നിത്യ മേനോനും ബോളിവുഡ് നടന്‍ അഭിഷേക് ബച്ചനും ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നു. ആമസോണ്‍ പ്രൈമില്‍
 കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഹിറ്റ് വെബ് സീരീസ് ബ്രീത്തിന്റെ രണ്ടാം പതിപ്പിനു വേണ്ടിയാണ്  ഇവര്‍ ഒന്നിക്കുന്നത്. ഇരുവരും ആദ്യമായാണ് ഒരു വെബ് സീരീസില്‍ അഭിനയിക്കുന്നത്.

വെബ് സീരീസുകളുടെ കൂട്ടത്തില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നതായിരുന്നു മയങ്ക് ശര്‍മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രീത്ത് എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍. ആദ്യ ഭാഗത്തില്‍ മാധവന്‍, അമിത് സാദ്, നീന കുല്‍ക്കര്‍ണി, സപ്‌ന പബ്ബി തുടങ്ങിയവരാണ് അഭിനയിച്ചത്. ഒരു അച്ഛന്‍ രോഗാവസ്ഥയിലുള്ള മകനെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പരീക്ഷണങ്ങളാണ് ബ്രീത്ത് പറഞ്ഞത്. രണ്ടാം പതിപ്പിനു വേണ്ടി വിക്രം തൂലി, ഭവാനി അയ്യര്‍ എന്നിവര്‍ക്കൊപ്പം മയങ്ക് ശര്‍മയും തിരക്കഥ രചിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയ് പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം; മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്; ഭാവനയ്ക്ക് അതിരില്ലെന്ന് ഡിഎംകെ

'ആ നഗ്ന വിഡിയോയിലുള്ളത് ഞാനല്ല, പൂര്‍ണമായും കെട്ടിച്ചമച്ചത്'; പ്രചരണങ്ങള്‍ക്കെതിരെ ശാലിനി പാണ്ഡെ

യുകെയിൽ തൊഴിൽ ക്ഷാമം രൂക്ഷം; ഒരു ഒഴിവിന് 2.14 അപേക്ഷകർ, ഹെൽത്ത്‌കെയർ മേഖലയിലും ഇടിവ് !

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥർ; തുക 20,000 രൂപയിൽ ഒതുക്കാനാവില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു; പരാതിയുമായി കുടുംബം