Entertainment

'നിന്നെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല'; അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്രുതി ഹരിഹരൻ 

സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബേബി ഷവറിന്റെ ചിത്രങ്ങൾ ചേർത്തുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

മ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി ശ്രുതി ഹരിഹരന്‍. ബേബി ബംപ് കാണുന്ന തരത്തിലുള്ള ബ്ലര്‍ ചെയ്ത് ചിത്രം പങ്കുവച്ചുകൊണ്ടാണ്  ഈ സന്തോഷം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇതൊരു പുതിയ തുടക്കമാണെന്നും കുഞ്ഞിനെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും കുറിച്ചുകൊണ്ടാണ് ഭര്‍ത്താവ് രാംകുമാർ പകർത്തിയ ചിത്രം ശ്രൂതി ഷെയർ ചെയ്തത്. ഇതിനുപുറകെ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബേബി ഷവറിന്റെ ചിത്രങ്ങൾ ചേർത്തുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്. 

സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ്  മലയാളിയായ ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദുൽഖർ ചിത്രം സോളോയിൽ അഭിനയിച്ച ശ്രുതി തമിഴ് കന്നഡ ചിത്രങ്ങളിലാണ് സജീവം. മീ ടു മൂവ്മെന്റിന്റെ ഭാ​ഗമായി നടൻ അർജുൻ സർജയ്ക്കെതിരെ ലൈംഗികാരോപണവുമായി ശ്രുതി രംഗത്തുവന്നിരുന്നു. ഷൂട്ടിങ്ങിനിടെ തന്നെ അര്‍ജുന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശ്രുതിയുടെ ആരോപണം. ഇത് വലിയ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് നടിയുടെ വിവാഹം ചർച്ചയായത്. 

ശ്രുതി രഹസ്യവിവാഹം കഴിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും നടി വാർത്തകൾ നിഷേധിക്കുകയായിരുന്നു. താൻ എല്ലാവരെയും അറിയിച്ചശേഷമേ വിവാഹം കഴിക്കു എന്നായിരുന്നു രഹസ്യവിവാഹ വാർത്ത പുറത്തുവന്നപ്പോഴുള്ള നടിയുടെ പ്രതികരണം. എന്ന‌ാൽ അർജ്ജുനെതിരെ രേഖാമൂലം സമർപ്പിച്ച പരാതിയിലാണ് ശ്രുതി വിവാഹിതയാണെന്ന കാര്യം പുറത്തറിഞ്ഞത്. നടനും നര്‍ത്തകനുമായ രാംകുമാറാണ് ശ്രുതിയുടെ ഭര്‍ത്താവ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

ആര്‍ജെഡിയില്‍ പൊട്ടിത്തെറി; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു

'ഷൂട്ട് ചെയ്തതിൽ ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്'; 'ആട് 3'യെക്കുറിച്ച് ധർമ്മജൻ ബോൾ​ഗാട്ടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 615 lottery result

ആദ്യ ഇം​ഗ്ലീഷ് ഫുട്ബോളർ! ചാംപ്യൻസ് ലീഗിൽ പുതു ചരിത്രമെഴുതി ഹാരി കെയ്ൻ

SCROLL FOR NEXT