Entertainment

നിര്‍മ്മാതാക്കളോട് മാപ്പുചോദിച്ച് ഷെയ്ന്‍ നിഗം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത്

അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഷെയ്‌നിന്റെ മാപ്പുപറച്ചില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിര്‍മ്മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പുചോദിക്കുന്നതായി നടന്‍ ഷെയ്ന്‍ നിഗം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഷെയ്‌നിന്റെ മാപ്പുപറച്ചില്‍. വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയന്‍ വിവാദ പരാമര്‍ശം നടത്തിയത്. നിര്‍മ്മാതക്കളുടെത് മനോരോഗമാണെന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്. ഷെയ്‌നുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ചലചിത്ര സംഘടനകള്‍ ചര്‍ച്ചകള്‍ തുടങ്ങിയതിനിടെയായിരുന്നു നടന്റെ വിവാദമായ വാക്കുകള്‍. ഇതോടെ ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുകായണെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. 

വിവാദപരാമര്‍ശത്തില്‍ ഫെയ്‌സ്ബുക്ക് വഴി ഷെയ്ന്‍ നേരത്തെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇത്് അംഗീകരിക്കാനാവില്ലെന്നും മാധ്യമങ്ങള്‍ വഴി പരസ്യമായി മാപ്പുപറയണമെന്നും നിര്‍മ്മാതാക്കള്‍ നിലപാടെടുത്തു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ഫെഫ്കയ്ക്കും അമ്മയ്ക്കും മാപ്പുചോദിച്ച് ഷെയ്ന്‍ കത്ത് നല്‍കിയത്. വിഷയം രമ്യമായി പരിഹരിക്കണമെന്നും സംഘടനകളോട് ഷെയ്ന്‍ ആവശ്യപ്പെടുന്നു.

ജനുവരിയില്‍ ചേരുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം