Entertainment

നിശ്ചയത്തിന്റെ തലേരാവ് ആഘോഷമാക്കി താരങ്ങള്‍; വേദിയില്‍ തകര്‍ത്താടി ഭാവനയും രമ്യാനമ്പീശനും, കൂട്ടിന് വിജയ് യേശുദാസിന്റെ പാട്ടും (ചിത്രങ്ങളും വിഡിയോയും) 

ഭാവന, രമ്യാ നമ്പീശന്‍, മൃഥുല മുരളി, ഷഫ്‌ന തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു

സമകാലിക മലയാളം ഡെസ്ക്

വതാരകയും നടിയുമായ ശില്‍പ ബാലയുടെ സഹോദരിയുടെ വിവാഹനിശ്ചയ ആഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ശില്‍പയുടെ സുഹൃത്തുക്കളായ സിനിമാ താരങ്ങളും സിനിമ പിന്നണി ഗായകരും ചടങ്ങില്‍ പങ്കെടുത്തതാണ് പരിപാടിയെ അതിഗംഭീരമാക്കിയത്. നിശ്ചയത്തിന്റെ തലേദിവസ ആഘോഷ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ശില്‍പയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ ഭാവന, രമ്യാ നമ്പീശന്‍, മൃഥുല മുരളി, ഷഫ്‌ന തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. പിന്നണി ഗായകരായ സയനോരയും വിജയ് യേശുദാസും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രമ്യയുടെ സഹോദരനും പിന്നണി ഗായകനുമായ രാഹുല്‍ സുബ്രഹ്മണ്യനും പരിപാടികളില്‍ പങ്കെടുത്തിരുന്നു. 

ഫ്രണ്ട്‌സ് ലൈക്ക് ഫാമിലി എന്ന് കുറിച്ചാണ് ചടങ്ങിലെ വിഡിയോകള്‍ താരങ്ങള്‍ സ്റ്റാറ്റസായി പങ്കുവച്ചിരിക്കുന്നത്. ശില്‍പയ്‌ക്കൊപ്പം ചേര്‍ന്ന് ഭാവനയും രമ്യയും മൃദുലയും ഷഫ്‌നയും അവതരിപ്പിച്ച നൃത്തമായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. ഇതിനുപുറമേ വിജയ് യുടെയും സയനോരയുടെയും പാട്ടും പരിപാടികള്‍ ഗംഭിരമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT