Entertainment

''നീലനിറം പ്രണയത്തിനുള്ളതാണ്'': അനുപ് മേനോന് മോഹന്‍ലാല്‍ കൊടുത്ത സമ്മാനമെന്താണ്!!

നടന്‍ മോഹന്‍ലാലിന്റേതായിരുന്നു ആ അമൂല്യ സമ്മാനം. ഈ സമ്മാനം എന്താണെന്ന് വ്യക്തമല്ലെങ്കിലും അതിനൊപ്പം ലാല്‍ അയച്ച കുറിപ്പാണ് താരത്തെ ആകര്‍ഷിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ അനൂപ് മേനോന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം (ഓഗസ്റ്റ് മൂന്ന്). താരത്തിന് നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും നിരവധിയാളുകള്‍ ആശംസയറിയിച്ചിരുന്നു. എന്നാല്‍ തനിക്ക് കിട്ടിയ ഒരു വിലപ്പെട്ട സമ്മാനത്തെക്കുറിച്ചും  അതിനൊപ്പമുണ്ടായിരുന്ന ആശംസയെക്കുറിച്ചും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. 

നടന്‍ മോഹന്‍ലാലിന്റേതായിരുന്നു ആ അമൂല്യ സമ്മാനം. ഈ സമ്മാനം എന്താണെന്ന് വ്യക്തമല്ലെങ്കിലും അതിനൊപ്പം ലാല്‍ അയച്ച കുറിപ്പാണ് താരത്തെ ആകര്‍ഷിച്ചത്. 'ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍.. നീല നിറം പ്രണയത്തിനുള്ളതാണ്..' എന്നായിരുന്നു കുറിപ്പിലെ വാചകങ്ങള്‍. 

അനൂപ് മേനോന്‍ അവസാനമായി അഭിനയിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലെ ഡയലോഗായിരുന്നു ഈ വാചകം. തന്റെ വല്യേട്ടനും ഏറ്റവും അടുത്ത സുഹൃത്തുമായ ലാലേട്ടനില്‍ നിന്നും ലഭിച്ച സമ്മാനം എത്ര അര്‍ഥവത്തായിരിക്കുന്നുവെന്നും സ്‌നേഹം മാത്രമെന്നും അനൂപ് മേനോന്‍ പറഞ്ഞു. 

അനൂപ് മേനോന്‍ ആദ്യമായി തിരക്കഥാകൃത്താകുന്നത് പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയ്ക്കുവേണ്ടിയാണ്. അതേ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയും ചെയ്തു. ലാല്‍ അച്ഛനായും അനൂപ് മകനായുമാണ് ചിത്രത്തിലെത്തിയത്. റോക്ക് ആന്റ് റോള്‍, ഗ്രാന്റ്മാസ്റ്റര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വെളിപാടിന്റെ പുസ്തകം, തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT