Entertainment

‘പണ്ടത്തെ ശോഭനായിരുന്നു ശോഭന’, ഷൂട്ടിങ് സെറ്റ് പൊട്ടിച്ചിരിച്ച ആ രം​ഗം; വിഡിയോ 

ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

റെ കാലത്തിന് ശേഷം ശോഭന-സുരേഷ് ​ഗോപി ജോഡിയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കണ്ട ചിത്രമാണ് അനുപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട്. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. ഇതിനിടയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംഭവിച്ച രസകരമായ ഒരു സംഭവം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

ശോഭന ഉള്‍പ്പെടുന്ന ഒരു ബിഹൈന്‍ഡ് ദ് സീന്‍സ് വിഡിയോ ആണ് സംവിധായകൻ അനൂപ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഫോട്ടോ കൈയിൽ പിടിച്ചുകൊണ്ട് എതിരെയുള്ള കണ്ണാടിയിലേക്ക് നോക്കാനാണ് സംവിധായകന്റെ നിർദേശം. ഇതിന് പിന്നാലെ  'പണ്ടത്തെ ശോഭനയായിരുന്നു ശോഭന' എന്ന അനൂപിന്റെ ഡയലോ​ഗാണ് സെറ്റിലാകെ ചിരിപടർത്തിയത്. ശോഭനയടക്കം ഇതുകേട്ട് ചിരിക്കുന്നത് വിഡിയോയിൽ കാണാം.

ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രിയ​ദർശന്റെ മകൾ കല്ല്യാണിയാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. ശോഭനയുടെ മകളായാണ് കല്ല്യാണി അഭിനയിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT