Entertainment

പത്മാവത് മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്നു; മലേഷ്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കാണിച്ചാണ് എല്‍പിഎഫ് പത്മാവത് വിലക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി ഏറെ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ പത്മാവത് എന്ന് പേര് മാറ്റി ഇന്ത്യയില്‍ റിലീസ് ചെയ്തപ്പോള്‍ ചിത്രത്തിന് മലേഷ്യയില്‍ വിലക്ക്. മലേഷ്യയിലെ നാഷനല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡാണ്(എല്‍പിഎഫ്) ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കാണിച്ചാണ് എല്‍പിഎഫ് പത്മാവത് വിലക്കിയത്.

ഇന്ത്യയില്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ചരിത്രത്തെ വളച്ചൊടിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് രജപുത് കര്‍ണിസേന ചിത്രത്തിനെതിരെ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും നിയമപരമായി മുന്നേറുകയും ചെയ്തത്. എന്നാല്‍ മലേഷ്യയിലെത്തിയപ്പോള്‍ ഇത് നേരെ തിരിച്ചായി.

'മലേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്. ചിത്രത്തിന്റെ കഥാതന്തു ഇസ്ലാം മതവിശ്വാസികളെ മോശം രീതിയില്‍ സ്പര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഇത് മലേഷ്യയെ സംബന്ധിച്ചിടത്തോളം ഒരു ഗുരുതര പ്രശ്‌നമാണ്'- നാഷനല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് സംബേരി അബ്ദുള്‍ അസീസ് പറഞ്ഞു. വാള്‍ട്ട് ഡിസ്‌നിയുടെ 'ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്' എന്ന ചിത്രത്തിനും കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ സെന്‍സര്‍ഷിപ് ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തിയിരുന്നു. 

കവി മാലിക് മുഹമ്മദ് ജയ്‌സിയുടെ കവിത ആധാരമാക്കിയുള്ള പത്മാവത് നിരവധി ഉപാധികളോടെയാണ് റിലീസ് ചെയ്തത്. സിനിമയുടെ പേര് 'പത്മാവത്' എന്നു മാറ്റണം, വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ഒഴിവാക്കണം ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണം എന്ന് തുടങ്ങുന്ന നിബന്ധനകളോടുകൂടി ജനുവരി 25നാണ് പത്മാവത് തിയേറ്ററുകളിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ