Entertainment

''പറയൂ, നമ്മള്‍ എന്നാണ് ഒന്നിച്ച് അഭിനയിക്കുന്നത്''? തബുവിന്റെ ചോദ്യത്തിന് മറുപടി നല്‍കി മമ്മൂട്ടി

മൂന്ന് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിലെ മികച്ച അഭിനേത്രികളിലൊരാളാണ് തബു എന്നറിയപ്പെടുന്ന തബസും ഫാത്തിമ ഹശ്മി. ദേശീയ- അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ താരം മലയാള സിനിമയുടെയും ഭാഗമായിട്ടുണ്ട്. മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ കാലാപാനി, സുരേഷ് ഗോപി നായകനായ കവര്‍സ്‌റ്റോറി, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് തബുവിന്റെ മലയാള ചിത്രങ്ങള്‍. 

മൂന്ന് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മമ്മൂട്ടിയുടെ നായികയായി തബുവിന് അഭിനയിക്കണമെന്ന ആഗ്രഹം തബുവിന് ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോകുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയോട് തബു ചോദിക്കുന്നതും അതു തന്നെ. റിലീസിനൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട്  അഭിമുഖത്തില്‍ അവതാരകന്‍ വഴിയാണ് മമ്മൂട്ടിയോട് തബു ഈ ചോദ്യം ചോദിച്ചത്. 

'മമ്മൂട്ടിക്കൊപ്പം എനിക്കൊരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. അതെപ്പോഴാണ് നടക്കുന്നത്. ഒരുമിച്ച് അഭിനയിക്കാനുള്ള അവസരങ്ങള്‍ മൂന്ന് തവണ വന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം നടക്കാതെ പോയി. പറയൂ, നമ്മള്‍ എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നത്'- തബു ചോദിച്ചു. അങ്ങനെ സംഭവിക്കാന്‍ തീര്‍ച്ചയായും താന്‍ പരിശ്രമിക്കുമെന്നായിരുന്നു മമ്മൂട്ടി തബുവിന് മറുപടി നല്‍കിയത്. 

രാജീവ് മേനോന്‍ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിയും തബുവും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ ഐശ്വര്യ റായ് ആയിരുന്നു മമ്മൂട്ടിയുടെ നായിക. തബുവിന്റെ നായകനായി വേഷമിട്ടത് അജിത്ത് ആയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT