Entertainment

പല്ലവിയായി പാര്‍വതി; 'ഉയരെ'യൂടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു 

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

പാര്‍വതി തിരുവോത്ത് നായികയാകുന്ന ഉയരെയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പാര്‍വതി എത്തുന്നത്. പാര്‍വതി അവതരിപ്പിക്കുന്ന പല്ലവിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പാർവതി അഭിനയിക്കുന്ന ചിത്രമാണ് ഉയരെ. രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ടോവിനോയും ആസിഫ് അലിയുമാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. 

ഒരു ഇടവേളയ്ക്ക് ശേഷം പ്രശസ്ത നിര്‍മ്മാതാവായ പി.വി ഗംഗാധരന്റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്റെ നിര്‍മ്മാണ ചുമതല മക്കളായ ഷേനുഗ, ഷേഗ്ന,ഷേര്‍ഗ എന്നിവര്‍ക്കാണ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചി, മുംബൈ,ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT