Entertainment

പാക് പതാക പുതച്ച് രാഖി സാവന്ത്; വൈകേണ്ട, കറാച്ചിയിലേക്കുള്ള ടിക്കറ്റ് എടുത്ത് തരാം പൊയ്‌ക്കോളൂവെന്ന് ആരാധകര്‍ (വിഡിയോ)

ചിത്രം പോസ്റ്റ്‌ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അണ്‍ഫോളോ ചെയ്ത് പോകുമെന്ന് വരെ ആരാധകര്‍ ഭീഷണിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാദങ്ങള്‍ രാഖി സാവന്തിന് പുത്തരിയൊന്നുമല്ല. ഇത്തവണ പാക് പതാകയുടെ രൂപത്തിലാണ് രാഖിയെ തേടി ട്രോളുകളും ഭീഷണി സന്ദേശങ്ങളും എത്തിയതെന്ന് മാത്രം. പുതിയ സിനിമയായ 'ദാര 370' കോസ്റ്റിയൂമിലുള്ള ചിത്രമാണ് രാഖി ഇന്‍സ്റ്റയില്‍ പങ്കുവച്ചത്. പാക് പതാക പുതച്ച് നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ ,' ഐ ലവ് മൈ ഇന്ത്യ, പക്ഷേ പുതിയ സിനിമയ്ക്കായുള്ള വേഷമാണിത് '  എന്നും താരം കുറിച്ചിരുന്നു. 

ചിത്രം പോസ്റ്റ്‌ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അണ്‍ഫോളോ ചെയ്ത് പോകുമെന്ന് വരെ ആരാധകര്‍ ഭീഷണിപ്പെടുത്തി. മറ്റ് ചിലര്‍ രാഖിയുടെ പേര് 'രാഖി പാകിസ്ഥാനി സാവന്ത്' എന്ന് പരിഷ്‌കരിച്ചു. ഇനിയിപ്പോള്‍ പാകിസ്ഥാന്‍ പൗരത്വം കിട്ടാനും എളുപ്പമാണെന്നും കമന്റുകള്‍ വന്നു. 

കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ആയതോടെ വിഡിയോ വിശദീകരണവുമായി രാഖി എത്തി. ചിത്രത്തില്‍ താന്‍ പാകിസ്ഥാനി പെണ്‍കുട്ടിയുടെ വേഷത്തിലാണ് എത്തുന്നത്. പാകിസ്ഥാനിലെ ആളുകള്‍ എല്ലാവരും മോശക്കാരല്ലെന്നും തനിക്ക് അവരോട് സ്‌നേഹമുണ്ടെന്നും അവര്‍ പറഞ്ഞു. വളരെ കുറച്ച് ആളുകളാണ് ജിഹാദികളായി പ്രശ്‌നമുണ്ടാക്കാന്‍ നടക്കുന്നതെന്നും രാഖി പറഞ്ഞു. എന്തായാലും ആരാധകര്‍ ഇടഞ്ഞ മട്ടില്‍ തന്നെയാണ്. നല്ല ദേഷ്യം വരുന്നുണ്ടെന്നും ഇനി ഇതുപോലെ കോലം കെട്ടരുതെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT