Entertainment

പിടിഎ മീറ്റിങ്ങിനെത്തിയവരെ ആടി സെയിലിനയച്ച് പൃഥ്വി: ട്രോള്‍ കണ്ട് ചിരിച്ച് സുപ്രിയ

പൃഥ്വിരാജിന്റെ ആടിസെയില്‍ പരസ്യത്തിന്റെ ട്രോള്‍ കണ്ട് ചിരിച്ച് ഒരുവഴിക്കായെന്നാണ് സുപ്രിയയുടെ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ട്രോളന്‍മാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു നടനാണ് പൃഥ്വിരാജ്. നടന്റെ അഭിനയത്തെയും സംവിധാന മികവിനെയും പ്രശംസിക്കുന്നതോടൊപ്പം അതില്‍ ചിലര്‍ക്ക് അദ്ദേഹത്തെ വളരെ രസകരമായി ട്രോളാനുമുള്ള കൗതുകമുണ്ട്. ട്രോളുകളില്‍ പലതും പൃഥ്വിയും സുപ്രിയയും അവരുടെ പേജിലൂടെ തന്നെ ഷെയര്‍ ചെയ്യാറുമുണ്ട്. 

ഇപ്പോഴിതാ പൃഥ്വിയെക്കുറിച്ചു വൈറലായിരിക്കുന്ന പുതിയൊരു ട്രോള്‍ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിയുടെ ഭാര്യ സുപ്രിയ. പൃഥ്വിരാജിന്റെ ആടിസെയില്‍ പരസ്യത്തിന്റെ ട്രോള്‍ കണ്ട് ചിരിച്ച് ഒരുവഴിക്കായെന്നാണ് സുപ്രിയയുടെ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നത്. പൃഥ്വി എത്തുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പുതിയ ഒരു പരസ്യവുമായി കൂട്ടിയിണക്കിയാണ് ട്രോള്‍. 

മകളുടെ പിടിഎ മീറ്റിങാണ് എന്ന് പറഞ്ഞ് പോയിട്ട് ഇത്ര വേഗം കഴിഞ്ഞോ എന്ന് ചോദിക്കുന്ന സുപ്രിയയാണ് ട്രോളില്‍ ഉള്ളത്. ഉടന്‍ തന്നെ , 'ഇല്ലമ്മേ മീറ്റിങ് തുടങ്ങിയപ്പോഴേക്കും അച്ഛന്‍ ആടി സെയില്‍ ആരംഭിച്ചെന്ന് പറഞ്ഞ് എല്ലാവരെയും  പറഞ്ഞയച്ചു' എന്നായിരുന്നു ട്രോളില്‍. ഹോ ഈ മനുഷ്യനെ കൊണ്ട് തോറ്റു എന്ന ഭാവത്തിലുള്ള സുപ്രിയയുടെ നില്‍പ്പും ട്രോളന്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി; അന്വേഷണം

'ബഹിരാകാശത്തേക്ക് അയക്കരുത്'; ലോകകപ്പ് ആവേശത്തിൽ ഫൺ വിഡിയോയുമായി പാർവതി

വാച്ച്മാൻ,സ്പോർട്സ് കോച്ച്,ഗസ്റ്റ് ലക്ചർ ഒഴിവ്

സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെപ്പോലെ;പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

SCROLL FOR NEXT