Entertainment

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍; കുറുപ്പിന് തുടക്കമായി; ആവേശത്തില്‍ ആരാധകര്‍

കൂതറയ്ക്ക് ശേഷം അഞ്ച് വര്‍ഷം നീണ്ട തയാറെടുപ്പിന് ഒടുവിലാണ് കുറുപ്പുമായി രംഗത്തെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സുകുമാര കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെപ്പോലെ മലയാളികളുടെ മനസില്‍ നിഗൂഢത സൃഷ്ടിച്ചിട്ടുള്ള മറ്റൊരു വ്യക്തിയില്ല. ഇയാളെപ്പിടിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇപ്പോള്‍ സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാവുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പായി എത്തുന്നത്. സെക്കന്‍ഡ് ഷോ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രമൊരുക്കുന്നത്. കുറുപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കമായി എന്ന് ശ്രീനാഥ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

ശ്രീനാഥിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. കൂതറയ്ക്ക് ശേഷം അഞ്ച് വര്‍ഷം നീണ്ട തയാറെടുപ്പിന് ഒടുവിലാണ് കുറുപ്പുമായി രംഗത്തെത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റുള്ളവരെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നാണ് ശ്രീനാഥ് കുറിച്ചു. അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിന് പിന്നാലെയാണെന്നും ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ദുല്‍ഖറിനോട് വ്യക്തിപരമായി നന്ദി പറയുന്നുവെന്നും ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു. ഒരു ഫാന്‍ മെയ്ഡ് പോസ്റ്ററിന് ഒപ്പമാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 

എന്തായാലും പുതിയ ചിത്രം ദുല്‍ഖര്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കൂടാതെ സുകുമാരക്കുറുപ്പിന്റെ കഥ എങ്ങനെയായിരിക്കും പറയുക എന്ന ആകാംക്ഷയുമുണ്ട്. ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാന്‍ വേണ്ടി ചാക്കോ എന്ന യുവാവിനെ കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് മുങ്ങുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 മീറ്റര്‍ നീളം, 'L' ആകൃതിയിലുള്ള ഫിഷറി ബെര്‍ത്ത്, വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാര്‍ബര്‍

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍

ഇരട്ട ഗോളുമായി സാമുവല്‍ ലിനോ; ഇന്ത്യക്ക് എതിരെ ബ്രസീലിന് മിന്നും വിജയം

ബംഗളൂരിലേക്ക് വണ്ടി കയറുന്നവര്‍ ജാഗ്രതൈ...!!! "ഒരു ലക്ഷം രൂപ മാസവരുമാനമില്ലെങ്കില്‍ പാപ്പരാകും"; വീഡിയോ

'ആട്ടിന്‍കുട്ടിയെ അറുത്ത് ഭക്ഷിച്ചവര്‍ അറിയണം അതിനൊരു ഇടയന്‍ ഉണ്ടായിരുന്നു': റീല്‍സുമായി അടൂര്‍ പ്രകാശ്; 'ഇനി ബിജെപിയിലേക്കാണോ?'