Entertainment

പുറംവേദന അലട്ടുന്നുവോ; പരിഹാരം പറഞ്ഞ് ശിൽപ ഷെട്ടി (വീഡിയോ)

പുറംവേദന അലട്ടുന്നുവോ; പരിഹാരം പറഞ്ഞ് ശിൽപ ഷെട്ടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് പലരും ഓഫീസ് ജോലികൾ ചെയ്യുന്നുണ്ട്. ഇക്കൂട്ടരെയെല്ലാം ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ് പുറംവേദന. ഏറെ നേരത്തെ ഇരിപ്പിന്റെ ഫലമായുണ്ടാവുന്ന പുറം വേദനയ്‌ക്കൊരു പരിഹാരം പറയുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പുറം വേദനയ്ക്കു പരിഹാരമാകുന്ന സ്‌ട്രെച്ചിങ് പോസുകൾ ശിൽപ പങ്കുവച്ചിരിക്കുന്നത്. പുറംഭാഗത്തെ മസിലുകളെ ശക്തിപ്പെടുത്തുന്ന സ്‌ട്രെച്ചിങ്ങുകളാണ് ശിൽപ പറഞ്ഞു തരുന്നത്. 

താൻ സ്ഥിരമായി ഇത്തരം സ്‌ട്രെച്ചിങ്ങുകൾ ചെയ്താണ് പുറം വേദനയെ പമ്പകടത്തിയതെന്നും താരം പറയുന്നു. വിവിധ സ്‌ട്രെച്ചിങ് എക്‌സർസൈസുകളുടെ പോസുകളും താരം പങ്കുവച്ചിട്ടുണ്ട്. ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ തന്നെ ചെയ്യാവുന്ന പോസുകളാണ് ശിൽപ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'ലോക്ക്ഡൗണായതോടെ വീട്ടിൽ ഏറെ ഒഴിവു സമയം കിട്ടുന്നതിനാൽ പലരും ദീർഘനേരം ഇരിക്കുന്നത് ശരീരത്തെ കുഴപ്പത്തിലാക്കുകയാണ്. ഇത് കഠിനമായ പുറം, മസിൽ വേദനകൾക്ക് കാരണമാകുന്നു. ഏറെനേരം നീണ്ടു നിൽക്കുന്ന കഠിനമായ വേദനകൾ അകറ്റാൻ സ്‌ട്രെച്ചിങ്ങുകൾക്കു കഴിയും. ഇത് സ്ഥിരമായി ശീലിച്ചതിലൂടെ എനിക്ക് വലിയ മാറ്റമുണ്ട്. പുറംഭാഗത്തെയും അടിവയറിലെയും മസിലുകളെയും നട്ടെല്ലിന്റെ വഴക്കത്തെയും ബോഡ് പോസ്ചറിനെയുമൊക്കെ ഇത് മെച്ചപ്പെടുത്തുന്നു'- ശിൽപ കുറിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

'വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കി, തിരിച്ചു കൂവി; ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ചു, വാംഅപ്പും ചെയ്തു'

വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

SCROLL FOR NEXT