Entertainment

പൂര്‍ണിമയുടെ പീച്ച് മാജിക്കില്‍ സുന്ദരിയായി ഗീതു മോഹന്‍ദാസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മുംബൈ ചലച്ചിത്ര മേളയില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ പ്രദര്‍ശിച്ചപ്പോഴാണ് പീച്ച് നിറത്തിലുള്ള ലഹങ്ക അണിഞ്ഞ് ഗീതു എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം നടി മഞ്ജു വാര്യര്‍ക്കു വേണ്ടി പൂര്‍ണിമ തുന്നിയ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഗീതു മോഹന്‍ദാസിനു വേണ്ടി പൂര്‍ണിമയുടെ പ്രാണ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് ആരാധകരുടെ മനസു കീഴടക്കുന്നത്. മുംബൈ ചലച്ചിത്ര മേളയില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ പ്രദര്‍ശിച്ചപ്പോഴാണ് പീച്ച് നിറത്തിലുള്ള ലഹങ്ക അണിഞ്ഞ് ഗീതു എത്തിയത്. അന്നു തന്നെ താരത്തിന്റെ വസ്ത്രം ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഗീതുവിന്റെ കൂടുതല്‍ ചിത്രങ്ങളും വസ്ത്രത്തിന്റെ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് പൂര്‍ണിമ. 

പീച്ച് നിറത്തില്‍ കസവ് ഡിസൈനിലുള്ളതാണ് ലഹങ്ക. കൈത്തറി തുണിയില്‍ കൈകൊണ്ടാണ് വസ്ത്രം നെയ്‌തെടുത്തിരിക്കുന്നത്. ഡീറ്റൈലിങ് പാനലും പോല്‍ക്ക വീവ്‌സും ചേരുമ്പോള്‍ ലെഹംഗയ്ക്ക് മനോഹരമാകുന്നു. വളരെ മികവോടെ ലെഹംഗയ്ക്ക് കന്റ്രംപറി ട്വിസ്റ്റ് നല്‍കിയിരിക്കുന്നു. ലെഹങ്കയ്‌ക്കൊപ്പം ഒരു കൈനിറയെ കുപ്പിവളകള്‍ മാത്രമാണ് ഗീതു അണിഞ്ഞത്. 

മൂത്തോന്റെ പ്രദര്‍ശനം കാണാനെത്തിയ മഞ്ജുവും പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രം ആണ് അണിഞ്ഞത്. കൈത്തറിയില്‍ തന്നെയാണ് മഞ്ജുവിന്റെ വസ്ത്രവും തുന്നിയത്. സിംപിള്‍ ലഹങ്കയ്‌ക്കൊപ്പം ജൂട്ടിന്റെ ഒരു ജാക്കറ്റും അണിഞ്ഞതോടെ മഞ്ജു കൂടുതല്‍ സ്‌റ്റൈലിഷായി. മികച്ച അഭിപ്രായമാണ് വസ്ത്രത്തിന് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ

കെസിഎൽ മൂന്നാം സീസൺ കൗണ്ട്ഡൗൺ തുടങ്ങി; ആവേശത്തിന്റെ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് കേരളം