Entertainment

'പെണ്ണേ, തളരരുത്; അണയാതെ തീജ്വാലയാവട്ടെ'; അമൃത സുരേഷിന്റെ വീഡിയോ ആല്‍ബം പുറത്തിറങ്ങി

വേണുഗോപാല്‍ രചിച്ച വരികള്‍ക്ക് ഈണമിട്ടതും അമൃത തന്നെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണീര്‍ വാര്‍ത്ത് തളരാനല്ല നിങ്ങളുടെ ജീവിതമെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സ്ത്രീകള്‍ക്കായ് ഗായിക അമൃത സുരേഷ് അണിയിച്ചൊരുക്കിയ 'അണയാതെ' വീഡിയോ ആല്‍ബം പുറത്തിറങ്ങി.
അമൃത സുരേഷ് തന്നെയാണ് ഇതില്‍ പാടി അഭിനയിച്ചിട്ടുള്ളത്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. വിപിന്‍ദാസാണ് സംവിധാനം. ആര്‍. വേണുഗോപാല്‍ രചിച്ച വരികള്‍ക്ക് ഈണമിട്ടതും അമൃത തന്നെയാണ്. കുഗന്‍ എസ്. പലാനിയാണ് ക്യാമറ.

ഒറ്റപ്പെട്ടുപോയ സ്ത്രീകളോട് ജീവിതത്തിന്റെ നിറങ്ങളിലേക്ക് കാറ്റിനെ ഊര്‍ജ്ജത്തോടെയും പൂക്കളെപ്പോലെ പുഞ്ചിരിച്ചും അരുവികളെപ്പോലെ സന്തോഷവതിയായും ഉയര്‍ന്നുവരൂ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് വീഡിയോ ആല്‍ബം അവസാനിക്കുന്നത്. വ്യത്യസ്തമായ കാഴ്ചകളൊരുക്കിയ 'അണയാതെ' സ്ത്രീകള്‍ക്കൊരു കൈവിളക്കായി മാറുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT