Entertainment

പെണ്‍സൗന്ദര്യവുമായി മമ്മൂട്ടിയുടെ ഡാന്‍സ്; മാമാങ്കത്തിലെ വിഡിയോ സോങ് പുറത്ത്

'പീലിത്തിരുമുടി' എന്നാരംഭിക്കുന്ന ഗാനത്തില്‍ ലാസ്യഭാവത്തിലാണ് മമ്മൂട്ടി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം തീയെറ്ററുകളില്‍ മുന്നേറുകയാണ്. ഒരുപാട് സര്‍പ്രൈസുകളുമായാണ് ചിത്രം എത്തിയത്. അതില്‍ ഏറ്റവും ഞെട്ടിച്ചത് മമ്മൂട്ടിയുടെ ഡാന്‍സായിരുന്നു. ലാസ്യഭാവത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് നൃത്തം ചെയ്യുന്ന മമ്മൂട്ടി കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോള്‍ മാമാങ്കത്തിലെ വിഡിയോ സോങ് പുറത്തുവിട്ടിരിക്കുകയാണ്. 'പീലിത്തിരുമുടി' എന്നാരംഭിക്കുന്ന ഗാനത്തില്‍ ലാസ്യഭാവത്തിലാണ് മമ്മൂട്ടി എത്തുന്നത്. 

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഗാനം. ലക്ഷങ്ങളാണ് ഇതിനോടകം വിഡിയോ കണ്ടത്. നേരത്തെ ഒരു മാഗസിനിലെ കവര്‍ ഗേളായി വന്ന് മമ്മൂട്ടി ഞെട്ടിച്ചിരുന്നു. 

കഴിഞ്ഞ ദിവസം മാമാങ്കം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി വ്യക്തമാക്കിയിരുന്നു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം. 50 കോടി ചെലവില്‍ കാവ്യ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

'ലോൺ ആപ്പുകളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുത്; പണം തിരിച്ച് അടച്ചില്ലെങ്കിൽ അവർ പെരുമാറുന്നത് വളരെ ക്രൂരമായിട്ടായിരിക്കും'

നിങ്ങളുടെ ഫോൺ സ്ക്രീൻ അവസാനമായി വൃത്തിയാക്കിയത് എപ്പോഴാണ്? ദിവസവും കയ്യിൽ പിടിക്കുന്നത് ബാക്ടീരിയകളുടെ 'ഹബ്'

ആർമിയിൽ ചേരാൻ നിങ്ങളുടെ കുട്ടിക്ക് ആഗ്രഹമുണ്ടോ?; മിലിട്ടറി കോളജിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം!

'എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ...'; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്