Entertainment

'പെൺകുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും' ; ശബരിമല യുവതീപ്രവേശത്തെ എതിർത്ത് നടി ശ്രീറെഡ്ഡി

ക്ഷേത്രാചാരങ്ങൾക്ക് വില കൽപ്പിക്കണം. ഹിന്ദുത്വത്തെ സംരക്ഷിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് :  ശബരിമല യുവതീപ്രവേശത്തെ എതിർത്ത് തെലുങ്ക് സിനിമാതാരം ശ്രീറെഡ്ഡി. ശബരിമലയിൽ ദർശനത്തിനായി യുവതികൾ  പോകുന്നത് നിർത്തണമെന്നും ആചാരങ്ങൾക്ക് വില കൽപ്പിക്കണമെന്നും ശ്രി റെഡ്ഡി ഫെയ്സ്ബുക്കിൽ ആവശ്യപ്പെട്ടു. 

''ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് അവസാനിപ്പിക്കണം. ക്ഷേത്രാചാരങ്ങൾക്ക് വില കൽപ്പിക്കണം. ഹിന്ദുത്വത്തെ സംരക്ഷിക്കണം. മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക. ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുമുണ്ടായാൽ നമുക്ക് അനുഗ്രഹം ലഭിക്കാതെ പോകും. പെൺകുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും''. ശ്രീ റെഡ്ഡി എഫ് ബി പോസ്റ്റിൽ പറയുന്നു.

ബിന്ദുവും കനകദുർഗയും ശബരിമലയിലെത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്. പോസ്റ്റിന് താഴെയുയർന്ന വിമർശനങ്ങൾക്ക് നടി മറുപടിയും നൽകിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT