Entertainment

പ്രണയത്തില്‍ മുങ്ങി സാറയും കാര്‍ത്തിക്കും, 'ലൗ ആജ് കല്‍'; ഏറെ കാത്തിരുന്ന  ട്രെയിലര്‍ കാണാം 

പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ റിലീസും

Author : സമകാലിക മലയാളം ഡെസ്ക്

രാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇംത്യാസ് അലി ചിത്രത്തിലൂടെ സാറ അലിഖാനും കാര്‍ത്തിക ആര്യനും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രമായ ലൗ ആജ് കല്‍ 2ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ആരാധകരെ ആവേശത്തിലാക്കിയ ഗംഭീര പോസ്റ്ററിന് പിന്നാലെയാണ് ഇപ്പോള്‍ ട്രെയിലറും എത്തിയിരിക്കുന്നത്. 

ഒരു മുഴുനീള പ്രണയ ചിത്രമായിരിക്കും ലവ് ആജ് കല്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കരിയര്‍ വിജയം ലക്ഷ്യമിട്ട് മുന്നേറുന്ന സോ എന്ന കഥാപാത്രമായാണ് സാറ ചിത്രത്തില്‍. കാര്‍ത്തിക് ആര്യനാകട്ടെ റൊമാന്റിക് ബോയ് വീര്‍ ആയാണ് എത്തുന്നത്. രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. 1990ലെയും 2020ലെയും പ്രണയം. പ്രണയദിനമായ ഫെബ്രുവരി 14നാണ് ചിത്രത്തിന്റെ റിലീസും. 

2009ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ഇംത്യാസ് അലി ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തില്‍ ദീപിക പദുക്കോണും സെയിഫ് അലി ഖാനുമാണ് അഭിനയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT