Entertainment

പ്രഭാസിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ അവസരം : ശ്രദ്ധ കപൂര്‍

ആദ്യമായാണ് ഹിന്ദിയിലും തമിഴിലും ചിത്രീകരിക്കുന്ന ഒരു ചിത്രത്തില്‍ ഞാന്‍ ഭാഗമാകുന്നത്. ഈ ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്നുമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

സഹോയില്‍ പ്രഭാസിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഒരു വലിയ അവസരമായിരുന്നെന്ന് നടി ശ്രദ്ധ കപൂര്‍. ആദ്യമായാണ് താന്‍ ഹിന്ദിയിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ഒരു സിനിമയുടെ ഭാഗമാകുന്നതെന്നും പ്രഭാസിനൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും നടി പറഞ്ഞു.

' പ്രഭാസിനൊപ്പം അഭിനയിക്കുന്നതില്‍ ഞാന്‍ തീര്‍ച്ചയായും ആവേശത്തിലാണ്. ആദ്യമായാണ് ഹിന്ദിയിലും തമിഴിലും ചിത്രീകരിക്കുന്ന ഒരു ചിത്രത്തില്‍ ഞാന്‍ ഭാഗമാകുന്നത്. ഈ ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്നുമുണ്ട്. ഇത് ശരിക്കും എനിക്ക് ലഭിച്ചിട്ടുള്ള ഒരു വലിയ അവസരം തന്നെയാണ്', ശ്രദ്ധ പറഞ്ഞു. ദി വെഡ്ഡിംഗ് ജംഗ്ഷന്‍ ഷോ എന്ന പരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമ്പോഴാണ് സഹോയെക്കുറിച്ചും പ്രഭാസിനൊപ്പമുള്ള ആദ്യ ചിത്രത്തെകുറിച്ചും ശ്രദ്ധ പ്രതികരിച്ചത്. 

രാജ്കുമാര്‍ റാവുവിനൊപ്പമുള്ള സ്ത്രീ എന്ന പുതിയ സിനിമയും ശ്രദ്ധയ്ക്ക് ഒരുപാട് പ്രതീക്ഷയുള്ള ഒന്നാണ്. ആദ്യമായി ചെയ്യുന്ന ഹൊറര്‍-കോമഡി ചിത്രമെന്നതാണ് സ്ത്രീയെ ശ്രദ്ധയ്ക്ക് പ്രിയങ്കരമാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക