Entertainment

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു.എഴുപത്തിരണ്ട് വയസ്സായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു.എഴുപത്തിരണ്ട് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, നിര്‍മാല്യം, പടയോട്ടം, യവനിക, ഗസല്‍, രതിനിര്‍വേദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി ശ്രദ്ധനേടി. 

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലയിലായിരുന്നു ജനനം. മദ്രാസ് ലയോള കോളജില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം, ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോയി. 

ഹരിഹന്‍, എം ടി, ജോണ്‍ എബ്രഹാം, കെ ജി ജോര്‍ജ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്രം പുരസ്‌കാരം നാലു തവണ നേടി. 1976ല്‍ ദ്വീപ്, 1978ല്‍ രതിനിര്‍വേദം, 1980ല്‍ ചാമരം, 1989ല്‍ വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്‌കാരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT