Entertainment

പ്രിയങ്കയുടെ ഗൗണ്‍ കോപ്പിയടിയോ? ഇത് 20 വർഷം മുൻപ് ജെന്നിഫര്‍ ലോപസ് ധരിച്ചത്!

20 വര്‍ഷം മുന്‍പ് പ്രമുഖ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസ് ഗ്രാമി വേദിയിലെത്തിയ ലുക്ക് ആണ് പ്രിയങ്ക അടിച്ചെടുത്തിരിക്കുന്നത് എന്നാണ് കണ്ടെത്തൽ

Author : സമകാലിക മലയാളം ഡെസ്ക്

ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ കൈപിടിച്ച് ഗ്രാമി പുരസ്കാര വേദിയിലെത്തിയ പ്രിയങ്ക ചോപ്ര ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഡീപ് നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗണില്‍ ഫാഷന്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് താരം. പതിവുപോലെ പ്രിയങ്കയുടെ ലുക്ക് സോഷ്യല്‍ മീഡിയയിൽ പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി.

റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് ഗ്രാമി റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് കഴുത്തുമുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈന്‍ ഗ്ലാമറസ് ലുക്ക് നല്‍കുന്നു. ചിറക് പോലുള്ള സ്ലീവുകളും നീളന്‍ ട്രെയിലും മത്സകന്യകയെ പോലെ തോന്നിപ്പിക്കും. സിംപിള്‍ ഹെയര്‍സ്റ്റൈലിനൊപ്പം മിനിമല്‍ ആക്‌സസറീസ് കൂടി ആയപ്പോള്‍ പ്രിയങ്ക കൂടുതല്‍ മനോഹരിയായി. എന്നാല്‍ പൊക്കിള്‍ചുഴിയില്‍ അണിഞ്ഞ ക്രിസ്റ്റല്‍ സ്റ്റഡാണ് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത്.

പ്രിയങ്കയുടെ വസ്ത്രം കോപ്പിയടിച്ചതാണെന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്. 20 വര്‍ഷം മുന്‍പ് പ്രമുഖ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസ് ഗ്രാമി വേദിയിലെത്തിയ ലുക്ക് ആണ് പ്രിയങ്ക അടിച്ചെടുത്തിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. പച്ച നിറത്തിൽ  വയറുവരെ നീളുന്ന നെക്ക് ലൈൻ ജെന്നിഫറിന്റെ ​ഗൗണിന്റെ പ്രത്യേകതയായിരുന്നു. ഇതുനുപുറമേ കാലുകള്‍ മുഴുവനായും കാണുന്ന തരത്തിലായിരുന്നു ഗൗണ്‍ ഡിസൈന്‍ ചെയ്തിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍