Entertainment

പ്രിയങ്കയ്ക്ക് ഇനി എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്? കല്ല്യാണം കഴിഞ്ഞില്ലേ; പരിഹസിച്ച് സല്‍മാന്‍ ഖാന്‍ 

സല്‍മാന്‍ നായകനായ ഭാരത് എന്ന ചിത്രത്തില്‍ നിന്ന് പ്രിയങ്ക അവസാന നിമിഷം പിന്‍മാറിയതാണ് താരം പ്രകടിപ്പിക്കുന്ന ഈ നീരസത്തിന് കാരണമെന്നാണ് ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ടി പ്രിയങ്ക ചോപ്രയുടെ പുതിയ ഡേറ്റിങ്ങ് ആപ്പിനെ പരിഹസിച്ചുകൊണ്ടുള്ള നടന്‍ സല്‍മാന്‍ ഖാന്റെ പരാമര്‍ശം വിവാദത്തില്‍. സല്‍മാന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം നോട്ട്ബുക്കിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പ്രിയങ്കയെ കളിയാക്കി താരം സംസാരിച്ചത്. 

ടിന്‍ഡര്‍ പോലുള്ള ഡേറ്റിങ് ആപ്പുകളില്‍ ആളുകള്‍ മുഴുകിയിരിക്കുമ്പോള്‍ നോട്ട്ബുക്ക് പോലൊരു ചിത്രം പ്രേക്ഷകരുമായി കണക്ട് ചെയ്യുമോ എന്ന ചോദ്യമാണ് പിന്നീട് പ്രിയങ്കയുടെ ഡേറ്റിങ് ആപ്പ് പരാമര്‍ശത്തില്‍ അവസാനിച്ചത്. പ്രിയങ്കയുടെ ബബിള്‍ ആപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രിയങ്കയുടെ വിവാഹം കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്' എന്നായിരുന്നു തമാശ രൂപേണയുള്ള സല്‍മാന്റെ മറുപടി. 

എന്നാല്‍ സല്‍മാന്‍ നായകനായ ഭാരത് എന്ന ചിത്രത്തില്‍ നിന്ന് പ്രിയങ്ക അവസാന നിമിഷം പിന്‍മാറിയതാണ് താരം പ്രകടിപ്പിക്കുന്ന ഈ നീരസത്തിന് കാരണമെന്നാണ് ആരോപണം. പ്രിയങ്ക ഒരു സ്ത്രീയായതുകൊണ്ടാണ് ഇത്തരത്തില്‍ സല്‍മാന്‍ സംസാരിച്ചതെന്നും ഒരു പുരുഷനാണ് സമാനമായ ഒരു ആപ്പ് തുടങ്ങിയിരുന്നെങ്കില്‍ താരം ഇങ്ങനെ പ്രതികരിക്കുമായിരുന്നില്ലെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു