Entertainment

പ്രിയദര്‍ശന്റെ മകളും അഭിനയരംഗത്തേക്ക്‌; നായകന്‍ നാഗാര്‍ജ്ജുനന്റെ മകന്‍ അഖില്‍

പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമയിലേക്ക് - സൂപ്പര്‍താരം നാഗാര്‍ജുന്റെയും അമലയുടെയും ഇളയമകന്‍ അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്ല്യാണിയുടെ വരവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഹന്‍ലാലിന്റെ മകന് പിന്നാലെ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും സിനിമയിലേക്ക്. അരങ്ങേറ്റം മലയാളത്തിലല്ല. തെലുങ്കിലാണ്. സൂപ്പര്‍താരം നാഗാര്‍ജുന്റെയും അമലയുടെയും ഇളയമകന്‍ അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്ല്യാണിയുടെ വരവ്. ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാറാണ്. 

ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ കല്ല്യാണി വിക്രമും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്റെ പാതയിലാണ് മകളുടെ സഞ്ചാരമെന്ന് പലരും കരുതിയിരിക്കെയാണ് അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയുടെ വഴിയിലേയ്ക്കുള്ള ചുവടുമാറ്റം.

2015ലാണ് അഖില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച മികച്ച നവാഗത നായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഒന്നാം വയസില്‍ പിതാവ് നാഗാര്‍ജ്ജുനയ്‌ക്കൊപ്പം സിസിന്ദ്രി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള പുരസ്‌കാരവും അഖിലിനെ തേടിയെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT