Entertainment

പ്രേക്ഷകരെ പറ്റിച്ച് പരിനീതിയുടെ ബോട്ടില്‍ ക്യാപ് ചലഞ്ച്; ചിരി, വീഡിയോ 

ബോട്ടില്‍ക്യാപ് ചലഞ്ച് ഏറ്റെടുത്ത ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര വെല്ലുവിളിച്ചത് അടുത്ത സുഹൃത്തും നടിയുമായ പരിനീതി ചോപ്രയെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന ഏറ്റവും പുതിയ ചലഞ്ചാണ് കുപ്പിയുടെ അടപ്പ് കാല്‍ കൊണ്ട് തെറിപ്പിക്കുന്ന ബോട്ടില്‍ ക്യാപ് ചലഞ്ച്. 
ബോട്ടില്‍ക്യാപ് ചലഞ്ച് ഏറ്റെടുത്ത ബോളിവുഡ് നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര വെല്ലുവിളിച്ചത് അടുത്ത സുഹൃത്തും നടിയുമായ പരിനീതി ചോപ്രയെയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു സിദ്ധാര്‍ഥ് പരിനീതിയെ വെല്ലുവിളിച്ചത്. 

ആ വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുക്കാന്‍ തീരുമാനിച്ച നടി പിന്നീട് ചെയ്യുന്ന രസകരമായ പ്രവൃത്തിയുടെ വീഡിയോയാണ്  ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കുപ്പിയൊക്കെ എടുത്തുവച്ച് പരിനീതി നടന്നടുക്കുമ്പോള്‍ പ്രേക്ഷകരും അമ്പരന്നു. പക്ഷേ വിഡിയോയുടെ അവസാനമാണ്  സംഗതി തട്ടിപ്പ് ആണെന്ന് മനസ്സിലായത്. കുപ്പിയുടെ അടപ്പ് തൊഴിച്ചു പറപ്പിക്കുന്നതിനു പകരം തന്റെ കൈയിലെ ബാറ്റ് ഉപയോഗിച്ച് നടി തട്ടിമാറ്റുകയായിരുന്നു. സിദ്ധു, ഇതാണ് താന്‍ ഏറ്റെടുത്ത ബോട്ടില്‍ ക്യാപ് ചലഞ്ച് എന്ന് പറഞ്ഞ് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ തന്നെയാണ് പരിനീതി ഈ വീഡിയോ പങ്കുവെച്ചത്.

ഹോളിവുഡില്‍ നിന്ന് ജേസണ്‍ സ്റ്റാഫത്തിനും ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറിനും പിന്നാലെ മലയാളത്തില്‍ നീരജ് മാധവനും ചലഞ്ച് ഏറ്റെടുത്തത് വാര്‍ത്തയായിരുന്നു. മറ്റു മലയാളിനടന്മാരായ ഉണ്ണിമുകുന്ദനും വിനയ് ഫോര്‍ട്ടും ബോട്ടില്‍ കാപ് ചാലഞ്ചില്‍ വിജയം കൈവരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍