Entertainment

ഫഹദ് നായകന്‍, സായി പല്ലവി നായിക; അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രുകാലത്ത് മലയാള ചലച്ചിത്ര ലോകം അടക്കിവാണ സെഞ്ചറി ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസില്‍ നായകനാവുന്ന അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. തെന്നിന്ത്യന്‍ താരസുന്ദരി സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മോഹന്‍ലാല്‍ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകം അടക്കിവാണ സെഞ്ചറി ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

'ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക് മടങ്ങി വരുന്നു. ഫഹദ് ഫാസില്‍, സായി പല്ലവി, അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതിയ ടെക്‌നിഷ്യന്‍സിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകള്‍ താണ്ടി യാത്ര തുടങ്ങുന്നു...... അതിരന്‍*' എന്ന കുറിപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. 

വിവേക് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വ്യത്യസ്ത റോളിലാണ് എത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന ഫഹദിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT