Entertainment

ഫോട്ടോ ക്രെഡിറ്റിന് തല്ലുകൂടി അര്‍ജുനും മലൈകയും; മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ 

ഇരുവരും പരസ്പരം എടുത്തുനല്‍കിയ ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് നടന്‍ അര്‍ജുന്‍ കപൂറിന്റെയും കാമുകിയും നടിയുമായ മലൈകയുടെയും ഞായറാഴ്ച ആഘോഷം. ഇരുവരും പരസ്പരം എടുത്തുനല്‍കിയ ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നായ്ക്കുട്ടിക്കൊപ്പം അലസമായി ഇരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് മലൈകയുടെ ഹാപ്പി സണ്‍ഡേ പോസ്റ്റ്. 

ചിത്രം പങ്കുവച്ച ഉടന്‍തന്നെ അര്‍ജുന്റെ കമന്റ് എത്തി. ഫോട്ടോഗ്രാഫറിന് കഴിവുണ്ടെന്നായിരുന്നു അത്. അസാധാരണ കഴിവ് എന്ന് കുറിച്ച് മലൈക അത് ശരിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലോസപ്പ് ഷോട്ട് അര്‍ജുന്‍ പങ്കുവച്ചത്. 

ചിരിക്കുന്ന എന്നെ അവള്‍ പിടിച്ചെടുത്തപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് അര്‍ജുന്‍ ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിന് താഴെ വളരെയധികം കഴിവുള്ള ഫോട്ടോഗ്രാഫര്‍ എന്ന് പറയേണ്ടിയിരിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ഫോട്ടോ ക്രെഡിറ്റ് മലൈക തട്ടിയെടുത്തു. മെല്‍ബണ്‍ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇരുവരും ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി