Entertainment

ബക്കറ്റിൽ താളം പിടിച്ച് പൊലീസുകാരന്റെ പാട്ട്; അതിശയകരമെന്ന് അദ്നാൻ സമി, വിഡിയോ 

ജോലിയുടെ ഇടവേളയിൽ സഹപ്രവർത്തകർക്കൊപ്പമിരുന്നാണ് പൊലീസുകാരന്റെ തകർപ്പൻ പാട്ട് 

Author : സമകാലിക മലയാളം ഡെസ്ക്

ൽമാൻ ഖാനും ബാലതാരം ഹര്‍ഷാലി മല്‍ഹോത്രയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ബജ്റംഗി ഭായ്‌ജാൻ’ എന്ന ചിത്രത്തിലെ ​ഗാനമാണ്  ‘ഭർ തോ ജോലീ മേരീ...’ . അദ്‌നാൻ സമി പാടിയ ​ഗാനം അദ്ദേഹത്തിൽ ഹിറ്റ് പാട്ടുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2015ൽ പുറത്തിറങ്ങിയ ചിത്രവും അതിലെ ​ഗാനവും ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. 

അദ്‌നാൻ സമിയുടെ ശബ്ദത്തിൽ ആരാധകർ നെഞ്ചേറ്റിയ ഈ ​ഗാനം ഇപ്പോഴിതാ ഒരു പൊലീസുകാരന്റെ ശബ്ദത്തിലാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. ജോലിയുടെ ഇടവേളയിൽ സഹപ്രവർത്തകർക്കൊപ്പമിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഈ പാട്ട് പാടുന്ന വിഡിയോ അദനൻ സാമി തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്. ബക്കറ്റിൽ താളം പിടിച്ച് വളരെയധികം ആസ്വദിച്ച് പാടുന്ന വിഡിയോ 'ഫണ്ടാസ്റ്റിക്' എന്ന വാക്കിന്റെ അകമ്പടിയോടെയാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍