Entertainment

'ബലമായി എന്റെ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്ന രം​ഗം കണ്ട് സെക്‌സ് കോമഡി പ്രൊജക്ടുകളുമായി സംവിധായകർ എത്തി'

ശ്രീറാം രാഘവർ സംവിധാനം ചെയ്ത 'ബദ്ലാപൂർ' എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകർ സെക്‌സ് കോമഡി പ്രോജക്ടുകളുമായി രാധികയെ സമീപിക്കാൻ തുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയം കൊണ്ടും അഭിപ്രായംകൊണ്ടും കയ്യടിവാങ്ങുന്ന നടിയാണ് രാധിക ആപ്തെ. നിരവധി ശക്തമായ കഥാപാത്രങ്ങൾ താരത്തിന്റെ പേരിലുണ്ട്. എന്നാൽ ഒരു സമയത്ത് സെക്‌സ് കോമഡികള്‍ ചെയ്യാൻ മാത്രമെ സംവിധായകർ തന്നെ സമീപിച്ചിട്ടുള്ളുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയായ വി ദ വിമണിലായിരുന്നു രാധികയുടെ തുറന്നുപറച്ചിൽ.

ശ്രീറാം രാഘവർ സംവിധാനം ചെയ്ത 'ബദ്ലാപൂർ' എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകർ സെക്‌സ് കോമഡി പ്രോജക്ടുകളുമായി രാധികയെ സമീപിക്കാൻ തുടങ്ങിയത്. ചിത്രത്തിൽ നായകൻ തന്നെ ബലമായി വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുന്ന രം​ഗമുണ്ടായിരുന്നു. ഇതാണ് അതിന് കാരണമായതെന്നും രാധിക പറഞ്ഞു. എന്നാൽ ബലാത്സം​ഗം ചെയ്യാനും കൊല്ലാനും തുനിഞ്ഞയാൾ വസ്ത്രം ഊരിമാറ്റുന്നതുകണ്ട് സെക്സ് കോമഡി പ്രൊജക്ടുമായി തന്നെ സമീപിച്ചതിൽ അതിശയമുണ്ടെന്നാണ് താരം പറയുന്നത്. 

എന്നാൽ സ്ത്രീകളുടെ കാഴ്ചപ്പാടിനെ പറഞ്ഞുവയ്ക്കാത്ത കോമഡി ചിത്രങ്ങളിലോ സെക്സ് കോമഡികളിലോ താൻ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കി. കരിയറിനെ സാരമായി ബാധിക്കുമെന്നതിനാൽ നിരവധി പ്രോജക്ടുകൾ വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പുരോഗമനവാദത്തിന്റെ പേരിൽ ആളുകൾ എന്തും എഴുതുമെന്നാണ് എനിക്ക് തോന്നുന്നത്. ആണിനെ വെറുക്കുക എന്നത് പുരോ​ഗമനവാദമല്ല. സിനിമ എന്നത് ഒരു കഥപറച്ചിൽ മാധ്യമമാണ്. പക്ഷേ ഒരു സംവിധായകൻ, എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ ചിലതൊക്കെ വിശദീകരിക്കുകയാണ്. നിങ്ങളുടെ വ്യാഖ്യാനവും കാഴ്ചപ്പാടുമൊക്കെ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് രാധിക പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും