Entertainment

'ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി', ഷാറൂഖിന്റെ സുഹൃത്തായ നിര്‍മ്മാതാവിനെതിരെ യുവനടിയുടെ വെളിപ്പെടുത്തല്‍

ഷാറൂഖ് ഖാന് എങ്ങനെ ഇയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്ന് നടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ : ബോളിവുഡിനെ പിടിച്ചുലച്ച് മീ ടൂ വെളിപ്പെടുത്തല്‍ തുടരുന്നു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിര്‍മാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി തുറന്നു പറഞ്ഞ് യുവനടി രംഗത്തെത്തി.ഡല്‍ഹി സ്വദേശിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നില്‍ പീഡനം തുറന്നുപറഞ്ഞത്. 

ഷാരൂഖ് ഖാന്‍ നായകനായ രാവണ്‍, ചെന്നൈ എക്‌സ്പ്രസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ കരിം മെറാനി മദ്യം നല്‍കി ബോധരഹിതയാക്കി തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. സിനിമയുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു ഞാന്‍. മദ്യകുപ്പിയുമായി മൊറാനി എന്റെ മുറിയിലേയ്ക്ക് കയറി വന്നു. ഞാന്‍ മദ്യം ഉപയോഗിക്കാത്തയാളാണ്. പക്ഷേ മൊറാനി ബലപ്രയോഗത്തിലൂടെ എന്നെ മദ്യം കുടിപ്പിച്ചു. 

മദ്യലഹരിയില്‍ ബോധരഹിതയായ എന്നെ അയാള്‍ മതിവരുവോളം പീഡിപ്പിച്ചു. ഉറക്കമുണര്‍ന്നപ്പോള്‍ സഹിക്കാന്‍ വയ്യാത്ത വേദനയും ശരീരം മുഴുവന്‍ ക്ഷതങ്ങളുമായിരുന്നു. 21 വയസ് മാത്രമുള്ളപ്പോഴായിരുന്നു ഈ പീഡനം സഹിക്കേണ്ടി വന്നത്. ഇതോടെ മാനസികവും ശാരീരികവുമായി ഞാന്‍ തളര്‍ന്നു. ഇതേക്കുറിച്ച് മൊറാനിയോട്  ചോദിച്ചപ്പോള്‍ അയാള്‍ പൊട്ടിച്ചിരിച്ചു. ആ ചിരി ഇപ്പോഴും എന്റെ കാതില്‍ മുഴുങ്ങുന്നുണ്ട്. സംഭവിച്ച കാര്യങ്ങള്‍ ആരെങ്കിലും അറിഞ്ഞാല്‍  നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. അതിനുശേഷം സിനിമയില്‍ നിന്ന് ഞാന്‍ വിട്ടു നിന്നു. മറ്റുളളരോട് സംസാരിക്കാന്‍ പോലും എനിക്ക് ഭയമായിരുന്നു. 

എന്നാല്‍ 2015 സെപ്തംബര്‍ 12 ന് അയാള്‍ എന്നെ വീണ്ടും വിളിപ്പിച്ചു. ഹൈദരാബാദിലെ ഫിലിംസിറ്റിയില്‍ എത്തണമെന്നായിരുന്നു ആവശ്യം. ചെന്നില്ലെങ്കില്‍ എന്റെ കുടുംബാംഗങ്ങളുടെ ഫോണില്‍ എന്റെ നഗ്‌നചിത്രമെത്തുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും അയാള്‍ പീഡിപ്പിച്ചു. തൊട്ടടുത്ത മുറികളില്‍ ഷാരുഖ് ഖാനും വരുണ്‍ ധവാനും രോഹിത് ഷെട്ടിയുമുണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. എന്നെ പുറത്തുവിടാതെ മണിക്കൂറുകള്‍ തടഞ്ഞുവെച്ച്  പീഡിപ്പിച്ചു. നിര്‍വാഹമില്ലാതെയാണ് ഞാന്‍ ഒടുവില്‍ അയാളുടെ ഭാര്യയോടും മകളോടും കാര്യം പറഞ്ഞു.ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആരും ഗൗനിച്ചില്ലെന്നും നടി പറയുന്നു. 

ഉന്നതങ്ങളില്‍ പിടിയുളളയാളായതിനാല്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള ദേഹപരിശോധനയ്ക്ക് പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. എന്റെ ഭാഗം വാദിക്കാന്‍ ഒരു വക്കീല്‍ പോലും തയ്യാറായില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ മാത്രമായിരുന്നു ആശ്രയം. എന്നോട് സംസാരിക്കാന്‍ സമയമില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ മറുപടി. കോടതിയില്‍ ഒറ്റയ്ക്കിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. നഗ്‌നചിത്രവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഫോണില്‍ കൃതിമത്വം കാട്ടിയാണ് മൊറാനി രക്ഷപ്പെട്ടത്. ഷാരൂഖ് ഖാനെ പോലെയുളള ഒരു താരത്തിന് എങ്ങനെയാണ് മൊറാനിയെ പോലെയുളള ഒരാള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ടെന്നും നടി ചോദിക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

'ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോള്‍ 19 വയസാണെനിക്ക്, കരിയറില്‍ മുന്നില്‍ നില്‍ക്കുന്ന പേര് അദ്ദേഹത്തിന്റേതാണ്'

37-ാം ജന്മദിനത്തില്‍ അച്ഛന്റെ വിയോഗം; പൊട്ടിക്കരഞ്ഞ് ധ്യാന്‍; പിണക്കവും ഇണക്കവും ശീലമാക്കിയ അച്ഛനും മകനും

'സിഐഎയെ പേടിച്ച സിനിമാക്കാരന്‍'

IIM Kozhikode: ചീഫ് മാനേജർ മുതൽ ജൂനിയർ അക്കൗണ്ടന്റ് വരെ നിരവധി ഒഴിവുകൾ

SCROLL FOR NEXT