Entertainment

'ബാങ്കില്‍ നിന്ന് ലോണെടുത്താണ് പൃഥ്വിയെ പഠിപ്പിച്ചത്, അവന്‍ ഒരിക്കലും അഭിനയത്തിലേക്ക് വരുമെന്ന് കരുതിയില്ല'; മല്ലിക

അഭിനയിക്കാനുള്ള ഇഷ്ടം ആദ്യം അവന്‍ തുറന്നുപറഞ്ഞപ്പോള്‍ സംശയം തോന്നിയെങ്കിലും പിന്നെ അവന്റെ ഇഷ്ടത്തിന് വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ സൂപ്പര്‍താരമായി ഉയരുകയാണ് പൃഥ്വിരാജ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധാനത്തിലും നിര്‍മാണരംഗത്തുമെല്ലാം താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ പൃഥ്വി ഒരിക്കലും അഭിനയത്തിലേക്ക് വരും എന്ന് താന്‍ കരുതിയിരുന്നില്ല എന്നാണ് അമ്മ മല്ലിക സുകുമാരന്‍ പറയുന്നത്. ടെലിവിഷന്‍ പരിപാടിക്കു നല്‍കിയ അഭിമുഖത്തിലാണ് കുടുംബത്തെക്കുറിച്ച് താരം മനസു തുറന്നത്. 

'ഓസ്‌ട്രേലിയയില്‍ പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് അവന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. നന്ദനം കഴിഞ്ഞപ്പോള്‍ ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ വന്ന് കൊണ്ടേയിരുന്നു. ഒന്‍പതു മാസം കൂടി പോയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് കിട്ടുമായിരുന്നുള്ളൂ. ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ഞാന്‍ പഠിപ്പിച്ചത്. അഭിനയിക്കാനുള്ള ഇഷ്ടം ആദ്യം അവന്‍ തുറന്നുപറഞ്ഞപ്പോള്‍ സംശയം തോന്നിയെങ്കിലും പിന്നെ അവന്റെ ഇഷ്ടത്തിന് വിട്ടു. പഠനത്തില്‍ നിന്നും കുറച്ചു ഇടവേള എടുത്ത ശേഷമാണ് സിനിമ അഭിയിക്കാന്‍ അവന്‍ എത്തുന്നത്. പിന്നെയാണ് ടാസ്മാനിയയില്‍ നിന്നും ബിരുദം നേടുന്നത്.'

'സുകുവേട്ടന്റെ അതേ സ്വഭാവമാണ് പൃഥ്വിരാജിന്. അതേ സമയം എന്റെ അതേ സ്വഭാവമാണ് ഇന്ദ്രന്. പൃഥ്വി ഒരിക്കലും അഭിനയത്തിലേക്ക് വരും എന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ മക്കള്‍ രണ്ടും സിനിമാ രംഗത്തേക്ക് കടന്നു വരുമെന്ന് സുകുവേട്ടന്‍ മനസിലാക്കിയിരുന്നു. സിനിമയില്‍ വരുന്നതിനു മുന്‍പ് തന്നെ പൃഥ്വിക്ക് സിനിമാ മേക്കിങ്ങില്‍ വളരെ വലിയ താത്പര്യം ആയിരുന്നു.' മല്ലിക വ്യക്തമാക്കി. 

ഇന്ദ്രന്റെ കാര്യം പറഞ്ഞാല്‍ ഒരു ടെലിഫിലിമില്‍ കൂടിയാണ് തുടക്കം. അതുകണ്ടാണ് ഊമപെണ്ണിലേക്ക് വിളിക്കുന്നത്. രണ്ടുപേരും നല്ല അഭിനേതാക്കള്‍ തന്നെയാണ്. പക്ഷേ രണ്ടാള്‍ക്കും രണ്ടു ശൈലിയുണ്ട്. പിന്നെ പൃഥ്വിരാജ് തുടങ്ങുമ്പോള്‍ തന്നെ നായകനായി തുടങ്ങി എന്ന വ്യത്യാസം മാത്രമാണ് ഞാന്‍ കാണുന്നതെന്നും മല്ലിക പറയുന്നു. മരുമക്കളേക്കുറിച്ചും പറയാന്‍ മറന്നില്ല. പൂര്‍ണിമ തന്നെപ്പോലെ സംസാരപ്രിയയാണെന്നും എന്നാല്‍ സുപ്രിയ അടുക്കാന്‍ അല്‍പ്പം സമയം എടുക്കുമെന്നും താരം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT