Entertainment

ബാഹുബലി ബോളിവുഡില്‍ പുനരാവിഷ്‌കരിച്ചാല്‍ ദേവസേനയായി അനുഷ്‌കയാകില്ല ; താരനിര ഇങ്ങനെയെന്ന് രാജമൗലി

കോഫി വിത്ത് കരണില്‍ രാജമൗലിയും ബാഹുബലി താരങ്ങളായ പ്രഭാസും റാണ ദഗ്ഗുബട്ടിയും ഒരുമിച്ചെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : ഇന്ത്യന്‍ സിനിമാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. വിവിധ ഇന്ത്യന്‍ ഭാഷകളിലും വിദേശത്തും ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത വന്‍ ഹിറ്റായിരുന്നു ബാഹുബലി ഒന്നും, രണ്ടും. ഈ സിനിമ ബോളിവുഡില്‍ ചെയ്താല്‍ താരനിര ആരൊക്കെയാകും എന്ന ചോദ്യത്തിനും സൂപ്പര്‍ സംവിധായകന്‍ രാജമൗലിക്ക് കൃത്യമായ ഉത്തരമുണ്ട്. 

സംവിധായകന്‍ കരണ്‍ ജോഹര്‍ നടത്തുന്ന ബോളിവുഡിലെ ഹിറ്റ് ചാറ്റ് ഷോയായ കോഫി വിത്ത് കരണില്‍ രാജമൗലിയും ബാഹുബലി താരങ്ങളായ പ്രഭാസും റാണ ദഗ്ഗുബട്ടിയും ഒരുമിച്ചെത്തിയിരുന്നു. ഈ ഷോയില്‍ വെച്ചായിരുന്നു രാജമൗലിയോട് ബാഹുബലി ബോളിവുഡില്‍ ചെയ്താല്‍ ആരൊക്കെയായിരിക്കും അണിനിരക്കുക എന്ന് ചോദ്യം ഉന്നയിച്ചത്. 

ദേവസേനയായി ദീപികയെ പരിഗണിക്കും എന്നായിരുന്നു രാജമൗലിയുടെ മറുപടി.  എന്നാല്‍ ബാഹുബലിയായ പ്രഭാസിനും, ബെല്ലാരിദേവനായ റാണ ദഗ്ഗുബട്ടിയ്ക്കും പകരം മറ്റൊരാളെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നും രാജമൗലി പറയുന്നു. ടെറ്റില്‍ റോളിലെത്തിയ പ്രഭാസിന്റെയും വില്ലനായി എത്തിയ റാണയുടേയും കരിയറിലെ മികച്ച വേഷങ്ങളാണ് ബാഹുബലിയിലേത്. 

ബാഹുബലി താരങ്ങളായ പ്രഭാസും റാണാ ദഗുബാട്ടിയും പ്രിയപ്പെട്ട ബോളിവുഡ് നടിയായി തിരഞ്ഞെടുത്തതും ദീപികയെ തന്നെയായിരുന്നു. ഇതാദ്യമായാണ് കോഫി വിത്ത് കരണില്‍ തെന്നിന്ത്യയില്‍ നിന്നും അതിഥികള്‍ എത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT