Entertainment

ബിക്കിനിയില്‍ എമി ജാക്‌സണിന്റെ മഴ നൃത്തം; വേറിട്ട പിറന്നാള്‍ ആഘോഷവുമായി താരം; വൈറലായി ചിത്രം

ഭര്‍ത്താവ് ജോര്‍ജിനും മകന്‍ ആന്‍ഡ്രിയാസിനൊപ്പം സൗത്ത് ആഫ്രിക്കയിലാണ് താരം അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ പരിചിതയാണ് എമി ജാക്‌സണ്‍. പ്രസവശേഷം എമിയുടെ ലോകം മകന്‍ ആന്‍ഡ്രിയാസിനൊപ്പമാണ്. ഇപ്പോള്‍ തന്റെ 28ാം പിറന്നാള്‍ മനോഹരമാക്കിയിരിക്കുകയാണ് എമി. മഴ നൃത്തം ചെയ്താണ് ഈ ഭൂമിയിലെ 28ാം വര്‍ഷത്തെ താരം എതിരേറ്റത്. ഭര്‍ത്താവ് ജോര്‍ജിനും മകന്‍ ആന്‍ഡ്രിയാസിനൊപ്പം സൗത്ത് ആഫ്രിക്കയിലാണ് താരം അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുന്നത്. മനോഹരമായ കുറിപ്പിനും ചിത്രത്തിനുമൊപ്പമാണ് തന്റെ പിറന്നാളിനെക്കുറിച്ച് താരം ആരാധകരോട് പങ്കുവെച്ചത്. 

എഴുന്നേല്‍ക്കുമ്പോള്‍ മകന്‍ എന്റെ അടുത്ത് ഉറങ്ങിക്കിടക്കുന്നത് കാണുന്നത് അനുഗ്രഹമാണ്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ തിരമാലകളുടെ ശബ്ദംകേള്‍ക്കുന്നത് അനുഗ്രഹമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് അുഗ്രഹമാണ്. ഇന്ന് നിങ്ങള്‍ എഴുന്നേറ്റ് ശ്വാസം എടുക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു. മറ്റൊരു ദിവസം കൂടി ജീവിക്കാന്‍ കഴിയുക എന്നതുതന്നെ സമ്മാനമാണ്. ഈ ഭൂലോകത്ത് എന്റെ 29ാം വര്‍ഷത്തിന് തുടക്കമാവുകയാണ്. പുതിയ ചിന്തകളോടെയും മനസു നിറയെ കൃതജ്ഞതയോടെയും ചെറിയ മഴ നൃത്തത്തിനുമൊപ്പമാണ് ഈ വര്‍ഷം തുടങ്ങുന്നത്.' ബിക്കിനിയില്‍ നീന്തല്‍ കുളത്തിന് അചുത്തായി മഴ നനഞ്ഞു നില്‍ക്കുന്ന മനോഹര ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. 

നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. വെക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. മകനെയും പിടിച്ച് കടല്‍ക്കരയിലെ തെങ്ങില്‍ ചിരിക്കിടക്കുന്ന ചിത്രം ആരാധകരുടെ മനസു കീഴടക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23 നാണ് എമിയും ജോര്‍ജും ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT