Entertainment

ബിജു മേനോന്‍ 'മാട്ടി' ആകുന്നു; ടൈറ്റിൽ പോസ്റ്റർ

ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഡോമിന്റേതാണ്

സമകാലിക മലയാളം ഡെസ്ക്

ബിജു മേനോന്‍ ടൈറ്റിൽ കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു. 'മാട്ടി' എന്നാണ് ചിത്രത്തിന്റെ പേര്. ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഡോമിന്റേതാണ്. നേരത്തേ നീരജ് മാധവിനെ നായകനാക്കി 'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രം ഡോമിന്‍ ഒരുക്കിയിരുന്നു.

സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം പവി കെ പവന്‍. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍. സംഗീതം ജേക്സ് ബിജോയ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ബിജു മേനോൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പിന്റ പൂർണ രൂപം

'പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന സിനിമയുടെ സംവിധായകൻ Domin D'Silvaുടെ രണ്ടാമത്തെ സിനിമയിൽ 'മാട്ടി' എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുകയാണ്. എന്നും എപ്പോഴും കൂടെ നിൽക്കുന്ന നിങ്ങളിലേക്ക് ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ എത്തിക്കുന്നു...ഒത്തിരി സ്നേഹത്തോടെ!!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT