'അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയോട് ചോദിച്ചിട്ടുണ്ട്, അനീതി എവിടെ കണ്ടാലും ആരോടും ചോദിക്കും'

'മഹാരാജാസ് കോളജിലെ വൈസ് ചെയർപേഴ്സൺ ചോദ്യമാണ് ഉയർത്തിയത്.അതിനുത്തരം ഉണ്ടെങ്കിൽ പറയു'
PS Sanjeev, Roji M John
സഞ്ജീവ്, മന്ത്രി റോജി എം ജോണ്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിൽ മന്ത്രി റോജി എം ജോണിനെ തടഞ്ഞതിനെ ന്യായീകരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ചോദ്യങ്ങളെ പേടിക്കുന്നത് ഫാഷിസ്റ്റ് പ്രവണതയാണ്. മഹാരാജാസ് കോളജിലെ വൈസ് ചെയര്‍പേഴ്‌സണ്‍ ഉയര്‍ത്തിയ ചോദ്യത്തിന് മന്ത്രി റോജി എം ജോണ്‍ ഉത്തരം പറയണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

PS Sanjeev, Roji M John
'നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ട്'; ജയബാലകൃഷ്ണന്‍റെ കുടുംബത്തെ ആശ്വസിപ്പിച്ച് പിണറായി വിജയൻ ( വീഡിയോ)

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയോട് ചോദിച്ചിട്ടുണ്ട്. അനീതി എവിടെ കണ്ടാലും ആരോടും, എവിടെയും ചെന്ന് ചോദിക്കുക തന്നെ ചെയ്യും. 16 കുട്ടികളെ പുറത്താക്കിയതിന്റെ കാരണമാണ് വൈസ് ചെയർപേഴ്സൺ ചോദിച്ചത്. ഇതിനുത്തരം പറയാന്‍ റോജി എം.ജോണിന് കഴിയില്ലെന്നതാണ് ഈ ചോദ്യത്തിന്റെ തെറ്റെന്നും സഞ്ജീവ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരയോട് ചോദിച്ചിട്ടുണ്ട്. ജെ.എൻ.യു വിസി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്, റോജിയോടും ചോദിക്കും അനീതി എവിടെ കണ്ടാലും ആരോടും, എവിടെയും ചെന്ന് ചോദിക്കുകയും ചെയ്യും.16 കുട്ടികളെ പുറത്താക്കിയ കാരണം ആദ്യം പറയു? ഈ ചോദ്യത്തിൽ എന്താണ് തെറ്റ്. ഇതിനുത്തരം പറയാൻ റോജി. എം.ജോണിന് കഴിയില്ല എന്നതാണ് ഈ ചോദ്യത്തിന്റെ തെറ്റ്. ചോദ്യങ്ങളെ പേടിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. മഹാരാജാസ് കോളജിലെ വൈസ് ചെയർപേഴ്സൺ ചോദ്യമാണ് ഉയർത്തിയത്.അതിനുത്തരം ഉണ്ടെങ്കിൽ പറയു.

PS Sanjeev, Roji M John
16കാരിക്ക് നേരെ ലൈംഗികാതിക്രമം, ഡോക്ടര്‍ക്ക് 47 വര്‍ഷം കഠിനതടവും പിഴയും
PS Sanjeev, Roji M John
ലോഡ് ഷെഡിങ് പ്രതിസന്ധി മറികടക്കാൻ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്
Summary

SFI State Secretary P. S. Sanjeev justifies the blocking of Minister Roji M. John at Maharaja's College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Todays top 5 news
Students surround Roji M. John at Maharaja's College; Minister stops speech and leaves the stage.
Tiger shroff
Roji M John
X

FOLLOW US

ON GOOGLE DISCOVER