Entertainment

ബെറ്റില്‍ തോറ്റു; ഡികാപ്രിയോയുടെ പേര് കൈയ്യില്‍ പച്ചകുത്തി ടോം ഹാര്‍ഡി 

നടന്‍ ലിയോനാര്‍ഡോ ഡിക്കാപ്രിയോയോട് ബെറ്റില്‍ പരാജയപ്പെട്ടതോടെ താരത്തിന്റെ പേര് കൈയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് ഹോളിവുഡ് താരം ടോം ഹാര്‍ഡി

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ ലിയോനാര്‍ഡോ ഡിക്കാപ്രിയോയോട് ബെറ്റില്‍ പരാജയപ്പെട്ടതോടെ താരത്തിന്റെ പേര് കൈയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് ഹോളിവുഡ് താരം ടോം ഹാര്‍ഡി. ഡിക്കാപ്രിയോയ്ക്ക് ഓസ്‌കാര്‍ നേടികൊടുത്ത ദി റെവനന്റില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഹാര്‍ഡിയുടെ മികച്ച പ്രകടനം താരത്തിന് ഓസ്‌കാര്‍ നോമിനേഷനുകളില്‍ സ്ഥാനം നേടികൊടുക്കുമെന്ന് ഡികാപ്രിയോ പ്രവചിച്ചിരുന്നു എന്നാല്‍ ഇത് ഹാര്‍ഡി വിശ്വസിച്ചില്ല. തുടര്‍ന്നാണ് ഇരുവര്‍ക്കുമിടയിലെ ബെറ്റ് സംഭവിക്കുന്നത്. 

ഓസ്‌കാര്‍ നാമനിര്‍ദ്ദേശപട്ടിക പുറത്തുവരുമ്പോള്‍ ഹാര്‍ഡിയുടെ പേര് പട്ടികയില്‍ ഉണ്ടെങ്കില്‍ 'ലിയോ നോസ് ഓള്‍' എന്ന് ഹാര്‍ഡി പച്ചകുത്തണമെന്നായിരുന്നു ബെറ്റില്‍ ഡിക്കാപ്രിയോയുടെ ആവശ്യം. 2015ലാണ് ഇരുവര്‍ക്കുമിടയിലെ ബെറ്റ് സംഭവിക്കുന്നത്. 2016ല്‍ അക്കാഡമി അവാര്‍ഡുകള്‍ക്കുള്ള പട്ടിക പുറത്തുവന്നപ്പോള്‍ ഡിക്കാപ്രിയോയ്‌ക്കൊപ്പം പട്ടികയില്‍ ടോം ഹാര്‍ഡിയുടെ പേരും ഉള്‍പ്പെട്ടിരുന്നു. 

ടോം ഹാര്‍ഡിയുടെ ഫാന്‍ പേജില്‍ പോസ്റ്റ് ചെയ്ത താരത്തിന്റെ പുതിയ ചിത്രം ഹാര്‍ഡി ഡിക്കാപ്രിയോയുമായുള്ള ബെറ്റ് പൂര്‍ത്തീകരിച്ചു എന്നാണ് തെളിയിക്കുന്നത്. ഡിക്കാപ്രിയോയുടെ കൈയ്യക്ഷരത്തില്‍ തന്നെയാണ് ലിയോ നോസ് ഓള്‍ എന്ന് പച്ചകുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം