Entertainment

ബേബി നമ്പര്‍ ടൂ: അച്ഛനാകാൻ ഒരുങ്ങി യഷ്, സന്തോഷം പങ്കുവച്ചത് ആറ് മാസം പ്രായമുള്ള മൂത്ത മകൾ (വിഡിയോ‌) 

ആദ്യ കുഞ്ഞിന്റെ ചിത്രങ്ങള്‍ അടങ്ങിയ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് വ്യത്യസ്തവും രസകരവുമായാണ് രണ്ടാം കുഞ്ഞിന്റെ വരവിനെക്കുറിച്ച് യഷ് അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് എന്ന ഒരോറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് യഷ് എന്ന നവീന്‍ കുമാര്‍ ഗൗഡ. രണ്ടാം കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ സന്തോഷമാണ് യഷ് ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ആദ്യ കുഞ്ഞിന്റെ ചിത്രങ്ങള്‍ അടങ്ങിയ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് വ്യത്യസ്തവും രസകരവുമായാണ് രണ്ടാം കുഞ്ഞിന്റെ വരവിനെക്കുറിച്ച് യഷ് അറിയിച്ചത്. 

2016 ല്‍ വിവാഹിതരായ യഷിനും നടി രാധിക പണ്ഡിറ്റിനും കഴിഞ്ഞ വർഷമാണ് ആദ്യ കുഞ്ഞ് പിറന്നത്. അക്ഷയത്രിതീയ ദിനത്തില്‍ മകളുടെ ചിത്രം ഇരുവരും ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. മകളുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ താരം പുറത്തുവിട്ടത്. മകളുടെ സംഭാഷണമായി തോന്നിപ്പിക്കുന്ന തരത്തിൽ ഒരുക്കിയ വിഡിയോയിലൂടെയാണ് താരം സന്തോഷ‌ം അറിയിച്ചത്. 

'എല്ലാവര്‍ക്കും ഹായ്, ഞാന്‍ ആര്യയാണ്', വിഡിയോയിൽ ആദ്യ ചിത്രം വന്നപ്പോൾ താഴെയുള്ള വരികളിൽ കുറിച്ചുവച്ചിരുന്നത് ഇങ്ങനെ. പിന്നെ ഓരോ ചിത്രങ്ങൾ മാറിമാറി വന്നപ്പോൾ കൂടുതൽ വിശേഷങ്ങൾ പങ്കുവച്ചു. "ഞാനിപ്പോള്‍ കേട്ടതെന്താണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. എന്റെ അച്ഛന് സ്പീഡ് കൂടുതലാണെന്ന് അവര്‍ പറയുന്നു. പക്ഷെ, ഇത്രയും...!, ഒരു മിനിറ്റ്. ഇതു വളരെ നേരത്തെയാണോ? അതോ അറിയിക്കാന്‍ വൈകിയതാണോ? എന്നാലും നിങ്ങള്‍ക്കെല്ലാം സന്തോഷമാവുമെന്ന് എനിക്കറിയാം. എനിക്കും അതെ. ബേബി നമ്പര്‍ ടൂവിനായി എന്റെ മാതാപിതാക്കള്‍ കാത്തിരിക്കുകയാണ്. നില്‍ക്കൂ... അതിനര്‍ത്ഥം ഞാനെന്റെ കളിപ്പാട്ടങ്ങള്‍ പങ്കുവെക്കണമെന്നാണോ? അതു കുഴപ്പമില്ല.'- എന്ന് ആര്യ യഷ്", വിഡിയോയിലെ തുടർന്നുള്ള സംഭാഷണങ്ങൾ ഇങ്ങനെയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം