Entertainment

ബൈക്ക് യാത്രികരെ ഇടിച്ചിട്ട് സിനിമ നടിയുടെ കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്ന് പിടിച്ച് തല്ലിത്തകര്‍ത്തു

തെന്നിന്ത്യന്‍ വിവാദ നായിക രഞ്ജിതയുടെ കാറാണ് ബാംഗ്ലൂരില്‍ അപകടമുണ്ടാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍: ബൈക്ക് യാത്രികരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടിച്ച് തല്ലിത്തകര്‍ത്തു. തെന്നിന്ത്യന്‍ വിവാദ നായിക രഞ്ജിതയുടെ കാറാണ് ബാംഗ്ലൂരില്‍ അപകടമുണ്ടാക്കിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നിലമംഗല റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണ്‍ ഡൗഡ, ലക്ഷികാന്ത് എന്നിവര്‍ ചികിത്സയിലാണ്. 

സന്യാസി നിത്യാനന്ദ സ്വാമിയുടെ ബെംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയാണ് ഇപ്പോള്‍ രഞ്ജിത. സ്വാമി നത്യാനന്ദയുടെ പ്രധാന ശിഷ്യയായ ഇവര്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു രഞ്ജിതയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. 

ബൈക്ക് യാത്രികരെ ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ കാറിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. ആശ്രമത്തിലെ മറ്റ് സന്യാസികളെത്തിയാണ് രഞ്ജിതയെ ആള്‍ക്കുട്ടത്തിന്റെ ഇടയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT