Entertainment

ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഇനി ജീപ്പോടിക്കും

എന്നാല്‍ താരത്തിനിപ്പോള്‍ ഏറ്റവും പ്രിയം ജീപ്പ് കോമ്പസ് എസ്‌യുവിനോടാണ്.

സമകാലിക മലയാളം ഡെസ്ക്

നിരവധി ആഡംബര കാറുകള്‍ സ്വന്തമായുള്ളയാളാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഹോണ്ട സിആര്‍വി, റേഞ്ച് റോവര്‍, പോര്‍ഷെ എന്നീ കാറുകളെല്ലാം താരം നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ താരത്തിനിപ്പോള്‍ ഏറ്റവും പ്രിയം ജീപ്പ് കോമ്പസ് എസ്‌യുവിനോടാണ്. ജീപ്പിന്റെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ സ്വന്തമാക്കി ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ ഏറെ വ്യത്യസ്തനായിരിക്കുകയാണ് താരം. 

ജീപ്പ് കോമ്പസിനോട് പ്രത്യേക ഇഷ്ടമുള്ളതുകൊണ്ടാണ് ഈ വാഹനം തന്നെ തന്റെ ഗ്യാരേജിലെത്തിച്ചതെന്നാണ് താരം പറയുന്നത്. വാഹനത്തിന്റെ കറുത്ത നിറമുള്ള മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ കോമ്പസിന്റെ തന്നെ ഏത് വകഭേതമാണ് താരം സ്വന്തമാക്കിയതെന്ന കാര്യത്തില്‍ വ്യക്തത വന്നട്ടില്ല.

സ്‌പോര്‍ട്‌സ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് കോമ്പസ് വിപണിയിലുള്ളത്. 15.16 ലക്ഷം രൂപയാണ് ഇതിന്റെ തുടക്കത്തിലെ വില. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളോടു കൂടിയതാണ് കോമ്പസ്. 4398 എംഎം നീളവും 1819 എംഎം വീതിയും 1667 എംഎം ഉയരവും 2636 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്. ഓട്ടോ, സ്‌നോ, മഡ്, സാന്‍ഡ് തുടങ്ങി നാല് വിധത്തില്‍ ക്രമീകരിക്കാവുന്ന ടെറെയ്ന്‍ മാനേജ്‌മെന്റ് സിസ്റ്റവും കോമ്പസിന്റെ പ്രത്യേകതകളില്‍ പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT