Entertainment

ഭക്തിസാന്ദ്രമായി അബ്രഹാമിന്റെ സന്തതികളുടെ ആദ്യ വീഡിയോ ഗാനം പുറത്ത്

റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം എബ്രഹാമിന്റെ സന്തതികളിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി.  'യെരുശലേം നായക' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടത്. ശ്രെയ ജയദീപ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

വിദ്യാലയത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തില്‍ യേശുവിന്റെ പ്രാര്‍ത്ഥനയാണ്. ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. 

കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ എഡിറ്റര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്ത്; അന്വേഷണം വിജിലന്‍സ് കൈമാറും; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം

പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് നാളെ മുതല്‍ മഴ; യെല്ലോ അലര്‍ട്ട്

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ്

Today's Rashi Phalam September 09|ദൂരയാത്രയ്ക്ക് അവസരം; പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവം