Entertainment

ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു; വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം

വിജയ്കാന്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരികരിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് ബാധിച്ച തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. അതേസമയം വിജയ്കാന്തിന്റെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് ഭാര്യ വി പ്രേമലതയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രേമലതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിജയ്കാന്ത് പറഞ്ഞു. പ്രാഥമിക പരിശോധനയ്ക്ക്് ശേഷം ആശുപത്രി വിടാനാകുമെന്നും വിജയ്കാന്ത് പറഞ്ഞു. 

സെപ്റ്റംബര്‍ 22 ന് രേഗം സ്ഥിരീകരിച്ച വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ് നടന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി