Entertainment

ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രമുഖ ഗാനരചയിതാവ് പൊലീസ് സ്റ്റേഷനില്‍; പീഡനം സഹാക്കാനാവാതെ വീടുവിട്ടെന്ന് യുവതി 

പീഡനം താങ്ങാനാവത്തതുമൂലം താന്‍ വിവിഹമോചനത്തിന് അപേക്ഷിച്ചെന്ന് ഭാര്യ

Author : സമകാലിക മലയാളം ഡെസ്ക്


ഭാര്യയെ കാണാനില്ലെന്ന് ഗാനരചയിതാവ് പരാതി നല്‍കിയതിന് പിന്നാലെ പൊലീസില്‍ ഹാജരായി യുവതി. പ്രമുഖ കന്നഡ ഗാനരചയിതാവായ കെ കല്യാണ്‍ ആണ് ഭാര്യ അശ്വിനിയെ കാണ്‍മാനില്ലെന്ന് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് അശ്വിനി പൊലീസിന് മുന്നില്‍ ഹാജരായത്.

കല്യാണുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്നും പീഡനം താങ്ങാനാവത്തതുമൂലം താന്‍ വിവിഹമോചനത്തിന് അപേക്ഷിച്ചെന്ന് അശ്വിനി പറഞ്ഞു. താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നതെന്ന് കാണ്‍മാനില്ലെന്ന പരാതിയില്‍ അശ്വിനി പറഞ്ഞു. 

സെപ്തംബര്‍ 30നാണ് കല്യാണ്‍ പൊലീസില്‍ പരാതി നല്‍കിയത്. 14 വര്‍ഷമായി പീഡനം സഹിക്കുകയാണെന്നും ഇനി താങ്ങാനാവില്ലെന്നും അശ്വിനി പറഞ്ഞു. ജൂണ്‍ 26ന് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്നും അശ്വിനി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

സ്നേഹത്തിന്റെ നീണ്ട 20 വർഷങ്ങൾ, മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി സൂര്യയും ജ്യോതികയും; ആഘോഷമാക്കി ആരാധകർ

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...