Entertainment

മകന് മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും; അഭിമാനത്തോടെ മാധവന്‍; വീഡിയോ

സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മകന്റെ വിജയം മാധവന്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നടന്‍ മാധവന്റെ മകന്‍ വേദാന്ത് ദേശിയ തലത്തില്‍ അറിയപ്പെടുന്ന നീന്തല്‍ താരമാണ്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും 13കാരനെ തേടി എത്തിയിട്ടുണ്ട്. വളരെ അഭിമാനത്തോടെയാണ് മകന്റെ വിജയങ്ങളെക്കുറിച്ച് മാധവന്‍ ആരാധകരെ അറിയിച്ചിട്ടുള്ളത്. ഇപ്പോള്‍ ജൂനിയര്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പ് 2019 ലും വേദാന്ത് വിജയിയായിരിക്കുകയാണ്. മൂന്ന് സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലുമാണ് വേദാന്ത് നേടിയത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മകന്റെ വിജയം മാധവന്‍ പങ്കുവെച്ചത്. 

എല്ലാവിധ അനുഗ്രഹത്താലും ആശംസകളാളും ദൈവത്തിന്റെ ദയയാലും വേദാന്ത് ഞങ്ങളെ വീണ്ടും അഭിമാനഭരിതരാക്കുന്നു. ജൂനിയര്‍ നാഷണല്‍ സ്വിം മീറ്റില്‍ മൂന്ന് ഗോള്‍ഡും ഒരു വെള്ളിയും. അവന്റെ ആദ്യത്തെ വ്യക്തിഗത ദേശീയ മെഡലാണ്.  പരിശീലകര്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി മാധവന്‍. മകന്റെ ചിത്രങ്ങളും വീഡിയോകളും മാധവന്‍ പങ്കുവെച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT