Entertainment

മകളുടെ കാമുകനെ പ്രണയിച്ച് ഹേമമാലിനി; ഹിറ്റായി ഷിംല മിര്‍ച്ചി ട്രെയ്‌ലര്‍

വ്യത്യസ്ത പ്രമേയത്തില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹേമമാലിനി, രാജ്കുമാര്‍ റാവു, രാകുല്‍ പ്രീത് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഷിംല മിര്‍ച്ചിയിലെ ട്രെയ്‌ലര്‍ പുറത്ത്. വ്യത്യസ്തമായ പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്. മകളുടെ കാമുകനുമായി പ്രണയത്തിലാവുന്ന അമ്മയായാണ് ഹേമമാലിനി ചിത്രത്തില്‍ എത്തുന്നത്.

രാകുല്‍ പ്രീതാണ് മകളുടെ വേഷം ചെയ്യുന്നത്. കാമുകിയ്ക്കും അമ്മയ്ക്കും ഇടയില്‍പ്പെട്ടുപോകുന്ന കാമുകനായി രാജ്കുമാര്‍ റാവുവും എത്തുന്നു. വ്യത്യസ്ത പ്രമേയത്തില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു കോടിയില്‍ അധികം പേരാണ് വിഡിയോ കണ്ടത്‌

രമേഷ് സിപ്പിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2015ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം വിതരണക്കാര്‍ ഇല്ലാത്തതിനാല്‍ പെട്ടിയില്‍ തന്നെ ഇരിക്കുകയായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 2020 ജനുവരി മൂന്നിനാണ് റിലീസ്. 

ചിത്രം നിര്‍മിച്ചിരിക്കുന്നത് രമേഷ് സിപ്പി എന്റര്‍ടെയ്ന്‍മെന്റും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ്. കൗസര്‍ മുനീര്‍, ഋഷി വീര്‍മണി, വിപുല്‍ ബിന്‍ജോള, രമേഷ് സിപ്പി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിതന്‍ ഹര്‍മീത് സിംഗ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !