Entertainment

മകളുടെ പിറന്നാൾ ദിനത്തിൽ 15 ടിവിയും അഞ്ച് ടാബ്ലെറ്റും വിദ്യാർത്ഥികൾക്ക് നൽകി സന്തോഷ് ടി കുരുവിള; കയ്യടി

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് ടി. കുരുവിള തന്നെയാണ് ഇക്കാര്യം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ൺലൈൻ പഠനം നടത്താൻ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് 15 ആൻഡ്രോയ്ഡ് ടിവിയും അഞ്ച് ടാബ്‌ലെറ്റും നൽകി നിർമാതാവ് സന്തോഷ് ടി. കുരുവിള. മകളുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പഠിക്കാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി നിർമാതാവ് എത്തിയത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ സന്തോഷ് ടി. കുരുവിള തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മകളുടെ മാത്രമല്ല ഭാര്യയുടേയും അമ്മയുടേയും പിറന്നാളും ഇതേ ​ദിവസമായിരുന്നു. വിദ്യാർത്ഥികൾക്ക് സഹായം എത്തിച്ചതോടെ മൂന്നു പേരുടേയും പിറന്നാൾ ആഘോഷത്തിന്റെ മാറ്റു കൂട്ടി. മകൾ തന്നെയാണ് സന്ന​ദ്ധ പ്രവർത്തകർക്ക് ടിവി കൈമാറിയത്. വീട്ടിൽ നിന്നുള്ള പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിനിടെ വീടിനടുത്തുള്ള ഒരു കുട്ടിക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഒരാള്‍ പോസ്റ്റിന്റെ താഴെ കമന്റ് ചെയ്തു. ഉറപ്പായും എത്തിക്കും എന്നായിരുന്നു ഇതിന് സന്തോഷം മറുപടിയായി കുറിച്ചത്.

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ നിർമാതാവാണ് സന്തോഷ് ടി. കുരുവിള. മോഹൻലാൽ–പ്രിയദര്‍ശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ സിനിമയുടെ നിർമാതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT