Entertainment

മകളെ ക്രൂരമായി മർദിച്ചു, മോശം ചിത്രങ്ങള്‍ കാണിച്ചു; ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി നടി 

ആദ്യ വിവാഹത്തിലെ മകളെ ഭർത്താവ് അധിക്ഷേപിച്ചെന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ർത്താവിനെതിരെ പരാതിയുമായി ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ ശ്വേത തിവാരി. മകളെ ഉപദ്രവിച്ചു എന്നാരോപിച്ചാണ് ശ്വേത ഭർത്താവ് അഭിനവ് കോലിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. തന്റെ ആദ്യ വിവാഹത്തിലെ മകള്‍ പാലക്കിനെ അഭിനവ് ക്രൂരമായി മര്‍ദിച്ചുവെന്നും അധിക്ഷേപിച്ചുവെന്നും ശ്വേത പരാതിയില്‍ പറയുന്നു. 

2017 മുതൽ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലക്കിനെ അന്നു മുതൽ അഭിനവ് മോഡലിങ് ചിത്രങ്ങളുടെ പേരില്‍ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നെന്ന് ശ്വേത‌ പറയുന്നു. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള അഭിനവ് മകളെയും തന്നെയും ക്രൂരമായി മര്‍ദിച്ചുവെന്ന് ശ്വേത ആരോപിച്ചു. 

പാലക്കും അമ്മയ്ക്കൊപ്പമെത്തി മുംബൈ പൊലീസിന് പരാതി നൽകിയിരുന്നു. അഭിനവ് മകളെ മോശം ചിത്രങ്ങള്‍ കാണിച്ചിരുന്നെന്നും ശ്വേത പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് അഭിനവിനെ നാല് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ടുകളിൽ. 

നടന്‍ രാജാ ചൗധരിയുടെയും ശ്വേതയുടെയും മകളാണ് പാലക് ചൗധരി. ഒൻപത് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2007ൽ രാജയുമായി വേർപിരിഞ്ഞ ശ്വേ‌ത 2013 ലാണ് അഭിനവിനെ വിവാഹം ചെയ്യുന്നത്. ശ്വേതയ്ക്കും അഭിനവിനും ഒരു ആണ്‍കുഞ്ഞുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT